അ​ഡ്വെ​ഞ്ച​ർ ടൂ​റി​സ​ത്തി​ന് മം​ഗ​ലം​ഡാ​മി​ൽ നാ​ലു​കോ​ടിയു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Tuesday, December 12, 2017 2:52 PM IST
മം​ഗ​ലം​ഡാം: അ​ഡ്വെ​ഞ്ച​ർ ടൂ​റി​സ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ല്കി മം​ഗ​ലം​ഡാ​മി​ൽ നാ​ലു​കോ​ടി രൂ​പ​യു​ടെ ടൂ​റി​സം വി​ക​സ​ന പ​ദ്ധ​തി​ക​ൾ.
ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​നി സ​ർ​ക്കാ​രി​ന്‍റെ അ​ന്തി​മ അ​നു​മ​തി കൂ​ടി ല​ഭ്യ​മാ​യാ​ൽ ടൂ​റി​സം വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ഡാ​മി​ലെ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് കെ.​ഡി പ്ര​സേ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.
അ​ഡ്വെ​ഞ്ച​ർ പാ​ർ​ക്കി​ൽ പ​ന്ത്ര​ണ്ട് ഇ​നം സാ​ഹ​സി​ക കോ​ർ​ണ​റു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ക​മാ​ൻ​ഡോ നെ​റ്റ്, നെ​റ്റ് വാ​ക്ക് തു​ട​ങ്ങി ഏ​റെ ആ​ക​ർ​ഷ​ണീ​യ​മാ​യ പ​ദ്ധ​തി​യാ​ണ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് എം​എ​ൽ​എ ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കി​ടെ​ക്റ്റ് വി​ജ​യ്കു​മാ​ർ പ​റ​ഞ്ഞു. ഗം​ഗാ​ന​ദി ശു​ചീ​ക​ര​ണം ഉ​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന വാ​പ്പ്കോ​ഡ് എ​ന്ന സ​ർ​ക്കാ​ർ അം​ഗീ​കൃ​ത ഏ​ജ​ൻ​സി​യാ​ണ് പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ന​ക്ഷ​ത്ര​ബം​ഗ്ലാ​വ് ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​വു​ന്ന വി​ധം ന​വീ​ക​രി​ക്കും. ഇ​വി​ടെ കാ​ന്‍റീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ഷോ​പ്പിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും.
നി​ല​വി​ലെ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് അ​വി​ടെ നി​ന്നും മാ​റ്റി ഡാം ​സൈ​റ്റി​ലേ​യ്ക്ക് സ്ഥാ​പി​ക്കും. ഇ​പ്പോ​ൾ കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്ത് ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം, സ​ർ​ക്കി​ൾ സ്റ്റേ​ജ് എ​ന്നി​വ നി​ർ​മ്മി​ക്കും. മ​ഴ​മാ​പി​നി സ്ഥാ​പി​ച്ച സ്ഥ​ല​ത്ത് വാ​ഹ​ന​പാ​ർ​ക്കിം​ഗി​ന് സൗ​ക​ര്യ​മൊ​രു​ക്കും.
നേ​ര​ത്തെ ചെ​യ്ത വി​ക​സ​ന​പ്ര​വൃ​ത്തി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഡി​ടി​പി​സി സെ​ക്ര​ട്ട​റി അ​ജേ​ഷ്, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​മാ​വ​ലി മോ​ഹ​ൻ​ദാ​സ്, ഇ​റി​ഗേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സു​നി​തി, എ.​ഇ ശ​ബ​രി​നാ​ഥ്, ഓ​വ​ർ​സി​യ​ർ വി​വേ​കാ​ന​ന്ദ്, എം.​കെ ഉ​ണ്ണി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും എം​എ​ൽ​എ യ്ക്കൊ​പ്പം പ​രി​ശോ​ധ​നാ​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
Loading...