പാ​ട്ടോ​ല മൃ​ഗാ​ശു​പ​ത്രി-​തെ​ക്കേ​ക്ക​ര റോ​ഡ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, December 12, 2017 2:54 PM IST
ആ​ല​ത്തൂ​ർ: പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പി.​കെ.​ബി​ജു എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന പാ​ട്ടോ​ല മൃ​ഗാ​ശു​പ​ത്രി-​തെ​ക്കേ​ക്ക​ര റോ​ഡി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന​തി​നാ​യി പ​ത്തു​ല​ക്ഷം രൂ​പ​യാ​ണ് പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ​നി​ന്നും എം​പി അ​നു​വ​ദി​ച്ചി​ട്ടു​ള​ള​ത്. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ൻ​റ് ഓ​ഫീ​സ​ർ​ക്കാ​യി​രു​ന്നു പ​ദ്ധ​തി നി​ർ​വ​ഹ​ണ​ചു​മ​ത​ല.
ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 203.30 ല​ക്ഷം രൂ​പ ഇ​തു​വ​രെ എം.​പി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട ്. കൂ​ടാ​തെ പി​എം​ജി​എ​സ് വൈ ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള​ള 66.81 കോ​ടി രൂ​പ​യും, സെ​ൻ​ട്ര​ൽ റോ​ഡ് ഫ​ണ്ട്് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 23 കോ​ടി രൂ​പ​യും റോ​ഡ് വി​ക​സ​ന​ത്തി​നാ​യി എം.​പി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. പു​തു​ക്കോ​ട് മേ​ഖ​ല​യി​ലെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​ത്യ​ത്വം ന​ല്കു​ന്ന പാ​ട്ടോ​ല ഗ്രാ​മ​ദീ​പം വാ​യ​ന​ശാ​ല​ക്ക് ക​മ്യൂ​ണി​റ്റി ഹാ​ൾ, കു​ടി​വെ​ള​ളം, ചു​റ്റു​മ​തി​ൽ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന​പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും എം​പി പ​ത്തു​ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ട്ടോ​ല മൃ​ഗാ​ശു​പ​ത്രി-​തെ​ക്കേ​ക്ക​ര റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് പി.​കെ.​ബി​ജു എം​പി നി​ർ​വ​ഹി​ക്കും. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​ചാ​മു​ണ്ണി അ​ധ്യ​ക്ഷ​നാ​കും. ആ​ല​ത്തൂ​ർ ബ്ലോ​ക്ക് ഡെ​വ​ല​പ്പ്മെ​ൻ​റ് ഓ​ഫീ​സ​ർ പ​ദ്ധ​തി​യു​ടെ റി​പ്പോ​ർ​ട്ട​വ​ത​രി​പ്പി​ക്കും.
Loading...