മാ​ലി​ന്യം നീ​ക്കി​യും പ​ച്ച​ക്ക​റിത്തൈ ​ന​ട്ടും ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത​സം​ഗ​മം
Tuesday, December 12, 2017 3:02 PM IST
ചാ​വ​ക്കാ​ട്: ന​ഗ​ര​സ​ഭ ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹ​രി​ത​സം​ഗ​മം പ​രി​പാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മു​നി​സി​പ്പ​ൽ കോം​പ്ല​ക്സ് സ്ക്വ​യ​റി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​ക്കി പ​ച്ച​ക്ക​റി തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചു.
തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ലു​ള​ള സ്ഥ​ല​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത് പ​ച്ച​ക്ക​റി തൈ​ക​ൾ ന​ടു​ന്ന​തി​നും ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ഹ​രി​ത ന​ഗ​ര​മാ​യി മാ​റ്റു​ന്ന​തി​നു​മു​ള​ള തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു​ഷ സു​രേ​ഷ് അ​ധ്യ​ക്ഷ​യാ​യി. കെ.​എ​ച്ച്.​സ​ലാം, എം.​ബി.​രാ​ജ​ല​ക്ഷ്മി, സു​ബൂ​റ ബ​ക്ക​ർ, എ.​സി.​ആ​ന​ന്ദ​ൻ, കെ.​കെ.​കാ​ർ​ത്ത്യാ​യ​നി ടീ​ച്ച​ർ, എ.​എ​ച്ച്.​അ​ക്ബ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ശു​ചി​ത്വം - മാ​ലി​ന്യ സം​സ്ക​ര​ണം - സ​മ​കാ​ലീ​ന കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ശു​ചി​ത്വ മി​ഷ​ൻ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബോ​ബ​ൻ ഗീ​വ​ർ​ഗീ​സ് ക്ലാ​സെ​ടു​ത്തു.
ബു​ധ​നാ​ഴ്ച ന​ഗ​ര​സ​ഭ ച​ത്വ​ര​ത്തി​ൽ പ്ര​കൃ​തി സൗ​ഹൃ​ദ ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​രി​ച​യ​പ്പെ​ടു​ത്ത​ൽ, വി​വി​ധ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ ഉ​പാ​ധി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ന​ഗ​ര​സ​ഭ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മ​ണ്ണി​ര ക​ന്പോ​സ്റ്റ് വ​ള​ത്തി​ന്‍റെ വി​പ​ണ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ഡോ.​സി​നി.​ടി.​എ​ൻ അ​റി​യി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​പോ​ൾ തോ​മ​സ്,ഗു​രു​വാ​യൂ​ർ മേ​ഴ്സി കോ​ളേ​ജി​ലെ വി​ദ്യാ​ർ​ത്ഥി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.