ച​ല​ച്ചി​ത്ര നി​ർ​മാ​ണ ശി​ല്പ​ശാ​ല
Tuesday, December 12, 2017 3:05 PM IST
കൊ​ട​ക​ര: സം​സ്ഥാ​ന പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്റ്റേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​ർ -എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി തെര​ഞ്ഞെ​ടു​ത്ത ജി​ല്ല​യി​ലെ 35 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ലുദി​വ​സ​ത്തെ ച​ല​ച്ചി​ത്ര​നി​ർ​മാ​ണ ശി​ല്പ​ശാ​ല ( ലു​മി​യ​ർ-2​കെ17) സം​ഘ​ടി​പ്പി​ക്കുന്നു.
ഈ ​മാ​സം 26 മു​ത​ൽ 29 വ​രെ വി​ദ്യാ​ർ​ഥി​ക​ളു​ടെ താ​മ​സം ഉ​ൾ​പ്പ​ടെ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ തി​ര​ക്ക​ഥ, സം​വി​ധാ​നം, ഛായാ​ഗ്ര​ഹ​ണം, എ​ഡി​റ്റിംഗ്, ച​ല​ച്ചി​ത്ര ഗാ​ന​ര​ച​ന എ​ന്നി​വ​യി​ൽ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​സ​രം ല​ഭി​ക്കും .
ശി​ല്പ​ശാ​ല​യി​ലേ​ക്ക് മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​യി ഡി​സം​ബ​ർ 16 രാ​വി​ലെ 10 നു ​കൊ​ട​ക​ര ഗ​വ .ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. കൂടു തൽ വിവരങ്ങൾക്ക് ബന്ധ പ്പെടുക. ഫോൺ. 9496469483
Loading...