വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യ്ക്കെതിരെ പ്രതിഷേധ ധർണ നാളെ
Tuesday, December 12, 2017 3:11 PM IST
വ​ട​ക്കാ​ഞ്ചേ​രി: ന​ഗ​ര​സ​ഭ​യു​ടെ ക​രി​നി​യ​മ​ത്തി​ന്നെ​തി​രെ വ​ട​ക്കാ​ഞ്ചേ​രി വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാളെ ന​ഗ​ര​സ​ഭ​യ്ക്കു മു​ന്നി​ൽ പ്ര​തി​ഷേ​ധ​ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​മെ​ന്നു വി​ക​സ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
2013-14 കാ​ല​ഘ​ട്ട​ത്തി​ൽ നി​ല​വി​ൽ വാ​ങ്ങി​ക്കൊ​ണ്ടി​രു​ന്ന വീ​ട്ടു​നി​കു​തി​യി​ൽ​നി​ന്ന് അ​ന്യാ​യ​മാ​യി വാ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന നി​കു​തി വ​ർ​ധ​ന​വ് സം​ഖ്യ തി​രി​ച്ചു ന​ൽ​കു​ക​യെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ണു ധ​ർ​ണ​ണ ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്.​എ.​എ. ആ​സാ​ദ്, സെ​ക്ര​ട്ട​റി ജോ​യ് ക​ണ്ണം​ന്പു​ഴ, വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. ഹ​സ​നാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​സ​ഫ് തൈ​ക്കാ​ട​ൻ എ​ന്നി​വ​ർ​പ​ങ്കെ​ടു​ത്തു.
Loading...