മി​നിവാ​നി​നു തീ​പി​ടി​ച്ചു: ആ​ള​പാ​യ​മി​ല്ല
Tuesday, December 12, 2017 3:17 PM IST
കൊ​ച്ചി: ചി​റ്റൂ​ർ വ​ടു​ത​ല പെ​ട്രോ​ൾ പ​ന്പി​നു​സ​മീ​പം മി​നി വാ​നി​നു തീ​പി​ടി​ച്ചു. ആ​ള​പാ​യ​മി​ല്ല. ഡ്രൈ​വ​ർ പ്രി​ൻ​സ​ണ്‍ മാ​ത്ര​മാ​യി​രു​ന്നു വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.10 നാ​യി​രു​ന്നു സം​ഭ​വം. വ​ടു​ത​ല​യി​ലു​ള്ള പെ​ട്രോ​ൾ പ​ന്പി​ൽ ഇ​ന്ധ​നം നി​റ​യ്ക്കാ​നാ​യി വാ​ഹ​നം ക​യ​റ്റി​യ​പ്പോ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്നു തീ​പ്പൊ​രി ചി​ത​റു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഉ​ട​ൻ വാ​ഹ​നം ത​ള്ളി പ​ന്പി​ൽനി​ന്നു പു​റ​ത്തേ​ക്കു മാ​റ്റി. പെട്ടെന്നു വാ​ഹ​ന​ത്തി​ൽ തീ ​പ​ട​രു​ക​യും ചെയ്തു. പന്പിനുള്ളിൽ വച്ചു തീ പടർന്നിരുന്നെങ്കിൽ വ​ലി​യ ദു​ര​ന്തമാകുമായിരുന്നു.

സ​മീ​പ​ത്തെ ക​ട​ക​ളി​ൽ നി​ന്നും മ​റ്റും വെ​ള്ള​മെ​ടു​ത്തു നാ​ട്ടു​കാ​രാണു തീ​യ​ണ​ച്ചത്. വാ​ഹ​നം ഭാ​ഗി​ക​മാ​യി ക​ത്തി ന​ശി​ച്ചു. ക്ലീ​നിം​ഗി​നു ഉ​പ​യോ​ഗി​ക്കു​ന്ന ഫി​നോ​യി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ. തീ ​പ​ട​രു​ന്ന​തി​നു മു​ന്പു നാ​ട്ടു​കാ​ർ ഇ​വ വാ​ഹ​ന​ത്തി​ൽ നി​ന്നു മാ​റ്റി. ബാ​റ്റ​റി​യി​ൽ നി​ന്നു​ള്ള ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണം.