പ്ലസ്ടുവി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Tuesday, December 12, 2017 3:17 PM IST
വൈ​പ്പി​ൻ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യെ നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. എ​ട​വ​ന​ക്കാ​ട് പ​ടി​ഞ്ഞാ​റ് കാ​വു​ങ്ക​ൽ ഗോ​കു​ൽ(22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാ​ലി​ക​യെ ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ലാ​ണ് യു​വാ​വ് പീ​ഡി​പ്പി​ച്ചു​വ​ന്ന​ത്. യു​വാ​വി​ന്‍റെ ഒ​രു സ്ത്രീ ​സു​ഹൃ​ത്തു മു​ഖേ​ന മ​റൈ​ൻ ഡ്രൈ​വി​ൽ​വ​ച്ചാ​ണ് എ​റ​ണാ​കു​ള​ത്തു പ​ഠി​ക്കു​ന്ന പെൺകുട്ടി​യെ യു​വാ​വ് പ​രി​ച​യ​പ്പെ​ട്ട​ത്.
മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്കു പോ​യ​ശേ​ഷം വീ​ട്ടി​ൽ ക്ളാ​സു​ക​ഴി​ഞ്ഞെ​ത്തു​ന്ന പെൺകുട്ടി​യെ പ്ര​തി നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഞാ​റ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പെൺകുട്ടി​ പ​രാ​തി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പീ​ഡ​ന​ത്തി​നു കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഞാ​റ​ക്ക​ൽ സി​ഐ എ.​എ. അ​ഷ​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​ട​വ​ന​ക്കാ​ടു നി​ന്നു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍റ് ചെ​യ്തു.