ഓ​ഖി: ശു​ചീ​ക​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
Tuesday, December 12, 2017 3:22 PM IST
കാ​ക്ക​നാ​ട്: ക​ട​ൽ​ക്ഷോ​ഭ​ത്തെ​ത്തു​ട​ർ​ന്നു വീ​ടു​ക​ളും ടോ​യ് ല​റ്റു​ക​ളും ത​ക​ർ​ന്ന വൈ​പ്പി​ൻ, ചെ​ല്ലാ​നം മേ​ഖ​ല​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. ഇ​ന്ന​ലെ വൈ​പ്പി​ൻ മേ​ഖ​ല​യി​ലെ 256 വീ​ടു​ക​ൾ ശു​ചീ​ക​ര​ണ​സം​ഘം സ​ന്ദ​ർ​ശി​ച്ച​തി​ൽ ആ​റു വീ​ടു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. 12 കി​ണ​റു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കി.
ചെ​ല്ലാ​നം മേ​ഖ​ല​യി​ൽ 348 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു. 36 വീ​ടു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി. 184 ഒ​ആ​ർ​എ​സ് പാ​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 280 സ്ഥ​ല​ങ്ങ​ളി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ വി​ത​റി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി. 46 സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 44 സെ​പ്റ്റി​ക് ടാ​ങ്കു​ക​ൾ വൃ​ത്തി​യാ​ക്കി.
13, 19, 21 വാ​ർ​ഡു​ക​ളി​ലാ​യി 11 പേ​ർ പ​നി ബാ​ധി​ത​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ജോ​യി​ന്‍റ് ഓ​പ്പ​റേ​ഷ​ൻ​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ജി​ല്ല ക​ള​ക്ട​ർ മു​ഹ​മ്മ​ദ് സ​ഫീ​റു​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​ർ​ന്നു. ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഷീ​ല ദേ​വി, നേ​വി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.