കെ.​പി. മാ​ധ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണം ഇ​ന്ന്
Tuesday, December 12, 2017 3:22 PM IST
കൊ​ച്ചി: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും കൊ​ച്ചി പ്ര​ജാ​മ​ണ്ഡ​ല​ത്തി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും എ​ഐ​സി​സി പ്ര​ഥ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന കെ.​പി. മാ​ധ​വ​ൻ നാ​യ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന് ന​ട​ക്കും. ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം 4.30ന് ​എ​റ​ണാ​കു​ളം ഭാ​ര​ത് ടൂ​റി​സ്റ്റ് ഹോം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ. ആ​ന്‍റ​ണി നി​ർ​വ​ഹി​ക്കും.
മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കെ.​വി. തോ​മ​സ് എം​പി, പി.​ടി. തോ​മ​സ് എം​എ​ൽ​എ, മേ​യ​ർ സൗ​മി​നി ജെ​യ്ൻ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​സി​റി​യ​ക് തോ​മ​സ് എ​ഴു​തി​യ "കെ.​പി. മാ​ധ​വ​ൻ നാ​യ​ർ കി​രീ​ടം തൊ​ടാ​ത്ത നേ​താ​വ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പ്ര​ഫ. എം.​കെ. സാ​നു നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​നു​സ്മ​ര​ണ സ​മി​തി ചെ​യ​ർ​മാ​ൻ മാ​ത്യു ജോ​സ​ഫ് മൂ​ഴ​യി​ൽ, ഡേ​വി​ഡ് പ​റ​ന്പി​ത്ത​റ എ​ന്നി​വ​ർ അ​റി​യി​ച്ചു.
Loading...