"ക്രി​സ് ഫെ​സ്റ്റ്' ന​ക്ഷ​ത്രം തെ​ളി​ഞ്ഞു
Tuesday, December 12, 2017 3:22 PM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭാ വി​ഭാ​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​സ് ഫെ​സ്റ്റ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
കാ​ക്ക​നാ​ട് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റ​ൽ ഫാ. ​പോ​ൾ ആ​ച്ചാ​ണ്ടി ന​ക്ഷ​ത്ര​ദീ​പം തെ​ളി​ച്ചു. തെ​ങ്ങോ​ട് മാ​ർ​ത്തോ​മാ പ​ള്ളി വി​കാ​രി ഫാ. ​ജോ​ൺ ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ടൈ​റ്റ​സ് കു​രി​ശു​വീ​ട്ടി​ൽ,
ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​വി​പി​ൻ​പു​ല്ല​ൻ​പി​ള്ളി, ഫാ. ​ജോ​സ് തോ​ട്ട​ക്ക​ര, ഫാ. ​പി.​ജെ. ജോ​ൺ, ജ​ന. സെ​ക്ര​ട്ട​റി ജോ​സ് ത​ച്ചി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക്രൈ​സ്ത​വ സ​ഭ​വി​ഭാ​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് വൈ​ദി​ക​രും ക​ന്യാ​സ്ത്രീ​ക​ളും ജ​ന​ങ്ങ​ളും മെ​ഴു​കു​തി​രി​ക​ൾ തെ​ളി​യി​ച്ചു. അ​ടു​ത്ത​മാ​സം 21നു ​ചെ​മ്പു​മു​ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് ക്രി​സ് ഫെ​സ്റ്റ് മെ​ഗാ ഇ​വ​ന്‍റ്.
Loading...