നേ​താ​ക്ക​ളെ കോ​ട​തി പി​രി​യും​വ​രെ മു​റി​യി​ൽ നി​ർ​ത്തി ശി​ക്ഷി​ച്ചു
Tuesday, December 12, 2017 3:22 PM IST
വൈ​പ്പി​ൻ: നി​യ​മ​സ​ഭ തെ​ര​ഞ്ഞ​ടു​പ്പ് കാ​ല​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി പ്ര​ക​ട​നം ന​ട​ത്തി​യ ഏ​ഴു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ കോ​ട​തി ശി​ക്ഷി​ച്ചു.
കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​മാ​രാ​യ മാ​ർ​ട്ടി​ൻ തോ​പ്പി​ൽ, വി. ​എ​ക്സ്. ബ​ന​ഡി​ക്ട്, പ​ള്ളി​പ്പു​റം നോ​ർ​ത്ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​ജി. സ​ഹ​ദേ​വ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ബു, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​ഷീ​ല ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം സു​നി​ൽ ചൂ​തം​പ​റ​ന്പി​ൽ, മു​ൻ പ​ഞ്ചാ​യ​ത്തം​ഗം കെ.​എ​ഫ്. വി​ൽ​സ​ണ്‍ എ​ന്നി​വ​ർ​ക്ക് 500 രൂ​പ വീ​തം പി​ഴ ചു​മ​ത്തി​യും, കോ​ട​തി പി​രി​യും​വ​രെ കോ​ട​തി​യി​ൽ മു​റി​യി​ൽ നി​ർ​ത്തി​യു​മാ​ണ് ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് ശി​ക്ഷ വി​ധി​ച്ച​ത്.
2011 ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​ജ​യ് ത​റ​യി​ലി​ന്‍റെ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ചി​തി​നെ​തി​രേ പ​ള്ളി​പ്പു​റ​ത്ത് ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ മു​ന​ന്പം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.