കു​സാ​റ്റി​ൽ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Tuesday, December 12, 2017 3:22 PM IST
ക​ള​മ​ശേ​രി: കു​സാ​റ്റി​ൽ ഇ​ന്ന് വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ആ​കെ​യു​ള്ള 178 സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ക​ള​മ​ശേ​രി​യി​ലെ​യും പു​റ​ത്തു​മു​ള്ള കാ​മ്പ​സു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണ് തെ​രെ​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​ം ഉ​ണ്ടാ​കും. എ​സ്എ​ഫ്ഐ​യും എ​ഐ​എ​സ്എ​ഫും ഒ​റ്റ​യ്ക്കാ​റ്റ​യ്ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കെ​എ​സ്‌​യു, എ​ബി​വി​പി എ​ന്നി​വ​രാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള മ​റ്റു വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ. കു​സാ​റ്റി​ൽ തെ​ര​ഞ്ഞെ​ടു​പ്പു നീണ്ടുപോയ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് ഒ​രു വി​ദ്യാ​ർ​ഥി​നി ഹൈ​ക്കോ​ട​തി​യി​ൽ ക​ഴി​ഞ്ഞ മാ​സം ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. കു​സാ​റ്റ് ര​ജി​സ്ട്രാ​റോ​ട് ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​ശ​ദീ​ക​ര​ണം തേ​ടി​യതോടെ സ​ർ​വ​ക​ലാ​ശാ​ല തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.