എ​രു​മ​ക്ക​യ​വും ഡാം ​പ്ര​ദേ​ശ​വും ശു​ചീ​ക​രി​ച്ചു
Tuesday, December 12, 2017 3:35 PM IST
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ജ​ല സ്രോ​ത​സാ​യ ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ലെ എ​രു​മ​ക്ക​യ​വും ഡാം ​പരിസരവും മാ​ലി​ന്യ​മു​ക്ത​മാ​ക്കി.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​മെ​ന്നും അ​തി​നു മു​ന്പ് പു​ഴ ശു​ചീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ വെ​ള്ളം മ​ലി​ന​മാ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ നാ​ലി​ന് ’ദീ​പി​ക’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​ത്തുട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തൊ​ഴി​ലു​റ​പ്പു ജീ​വ​ന​ക്കാ​ർ,എ​ളേ​രി​ത്ത​ട്ട് ഇ.​കെ. നാ​യ​നാ​ർ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ്, കോ​ട്ട​മ​ല എം​ജിഎം യു​പി സ്കൂ​ൾ സ്റ്റു​ഡ​ന്‍റ് ഹെ​ൽ​ത്ത് പ്ര​വ​ർ​ത്ത​ക​ർ, ന​ർ​ക്കി​ല​ക്കാ​ട് പ്ര​തീ​ക്ഷ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രാ​ണ് ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.