മി​ക​ച്ച റെ​ഡ് റി​ബ​ണ്‍ പു​ര​സ്കാ​രം സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ന്
Wednesday, December 13, 2017 11:59 AM IST
ചേ​ർ​ത്ത​ല: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പും കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ല്കു​ന്ന റെ​ഡ് റി​ബ​ണ്‍ ക്ല​ബ് പു​ര​സ്കാ​രം ചേ​ർ​ത്ത​ല സെ​ന്‍റ മൈ​ക്കി​ൾ​സ് കോ​ള​ജി​ന്. കേ​ര​ള എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ സൊ​സൈ​റ്റി​ക്കു കീ​ഴി​ൽ ക​ലാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​ണ് റെ​ഡ് റി​ബ​ണ്‍ ക്ല​ബു​ക​ൾ.
എ​യ്്ഡ്സ് ബോ​ധ​വ​ത്ക​ര​ണം, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ര​ക്ത​ദാ​നം, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ൾ, അ​വ​യ​വ​ദാ​ന ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് പു​ര​സ്കാ​രം ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം വി​ജെ​ടി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റി​ൽ നി​ന്നും എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. പി. ​പ്ര​തീ​ഷ് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​വ​ർ​ഷ​മാ​ണ് കോ​ള​ജി​നു പു​ര​സ്കാ​രം ല​ഭി​ക്കു​ന്ന​ത്.
Loading...