പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ഇ​ട​പെ​ട​ൽ​മൂ​ലം
Wednesday, December 13, 2017 12:03 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വീ​ട്ട​മ്മ​യു​ടെ മാ​ല ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം. എ​യ്ഡ് പോ​സ്റ്റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ടി.​ഇ. രേ​ഖ​മ്മ​യു​ടെ ഇ​ട​പെ​ട​ലാ​ണ് മാ​ല ക​വ​ർ​ന്ന സ്ത്രീ​യെ പി​ടി​കൂ​ടാ​നാ​യ​ത്.
വ​ട​ക്ക​നാ​ര്യാ​ട് ക​ണ​ക്കൂ​ർ വൃ​ന്ദാ​വ​ന​ത്തി​ൽ സു​കു​മാ​ര​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ പൊ​ന്ന​മ്മ​യു​ടെ മാ​ല​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ഓ​ടെ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ സെ​ൽ​വി ക​വ​രാ​ൻ ശ്ര​മി​ച്ച​ത്.
ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന് ഹെ​ൽ​ത്ത് കാ​ർ​ഡ് ആ​നൂ​കൂ​ല്യം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൗ​ണ്ട​റി​ന് മു​ന്നി​ൽ നി​ൽ​ക്കു​ന്പോ​ഴാ​ണ് സെ​ൽ​വി​യ​ട​ക്കം മൂ​ന്നു​പേ​രു​ള്ള സം​ഘം അ​ടു​ത്തു​കൂ​ടു​ക​യും സെ​ൽ​വി മാ​ല ക​വ​ർ​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​ത്.
പൊ​ന്ന​മ്മ ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന രേ​ഖ​മ്മ സെ​ൽ​വി​ക്കു​പി​ന്നാ​ലെ ഓ​ടു​ക​യും ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന് പി​ന്നി​ലൊ​ളി​ച്ച ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
സെ​ൽ​വി​യെ എ​യ്ഡ്പോ​സ്റ്റി​ലെ​ത്തി​ച്ച​തി​നു​ശേ​ഷം കൂ​ട്ടാ​ളി​ക​ളാ​യ വേ​ളാ​ങ്ക​ണ്ണി, മൂ​ത്തു​മാ​രി എ​ന്നി​വ​ർ പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും സെ​ൽ​വി നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ​റ​യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രും സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട പോ​ലീ​സ് ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.
Loading...