കു​ടും​ബ​ശ്രീ “അ​ന്നം അ​മൃ​തം “ അ​രി വി​പ​ണി​യി​ലി​റ​ക്കി
Wednesday, December 13, 2017 3:29 PM IST
കാ​ഞ്ഞ​ങ്ങാ​ട്‌:​ അ​ജാ​നൂ​ര്‍ കു​ടും​ബ​ശ്രീ സിഡിഎ​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്നം അ​മൃ​തം എ​ന്ന പേ​രി​ല്‍ നാ​ട​ന്‍ കു​ത്ത​രി വി​പ​ണി​യി​ലി​റ​ക്കി. കു​ടും​ബ​ശ്രീ കാ​ര്‍​ഷിക വി​ക​സ​ന പ​ദ്ധ​തി​യാ​യ മ​ഹി​ളാ കി​സാ​ന്‍ ശാ​ക്തീ​ക​ര​ണ പ​രി​യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് അ​രി ബ്രാ​ന്‍​ഡിം​ഗ്‌ ചെ​യ്‌​ത​ത്‌.
സിഡിഎ​സില്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന 66 മ​ഹി​ളാ സം​ഘ​കൃ​ഷി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് 32 ഹെ​ക്ട​ര്‍ സ്ഥ​ലം കൃ​ഷി ചെ​യ്‌​ത​ത്‌.
നെ​ല്ല്‌ സിഡിഎ​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഭ​രി​ച്ച്‌ അ​രി​യാ​ക്കി. രാ​സ​കീ​ട​നാ​ശി​നി പ്ര​യോ​ഗ​ങ്ങ​ള്‍ ഒ​ന്നും ഇ​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യ നാ​ട​ന്‍ പ​ച്ച​രി, പു​ഴു​ക്ക​ല​രി, പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക്‌ പോ​ലും ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​വി​ടു​ക​ള​യാ​ത്ത അ​രി​യും ല​ഭ്യ​മാ​ണ്.
വി​പ​ണ​ന ഉ​ദ്‌​ഘാ​ട​നം അ​ജാ​നൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ന്‍ നി​ര്‍​വഹി​ച്ചു. ജി​ല്ലാ​മി​ഷ​ന്‍ കോ​-ഒാര്‍​ഡി​നേ​റ്റ​ര്‍ കെ.​പി. ര​ഞ്‌​ജി​ത്ത ്‌മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. എം.​പി. രാ​ഘ​വ​ന്‍, കെ. ​സ​തി, ബ​ഷീ​ര്‍ വെ​ള്ളിക്കോ​ത്ത്‌ സിഡി എ​സ്‌ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.സു​ജാ​ത ​എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
Loading...