സി​പി​എം നീ​ലേ​ശ്വ​രം ഏ​രി​യാ സ​മ്മേ​ള​നം 16 മുതൽ
Wednesday, December 13, 2017 3:29 PM IST
നീ​ലേ​ശ്വ​രം:​ സി​പി​എം നീ​ലേ​ശ്വ​രം ഏ​രി​യാ സ​മ്മേ​ള​നം 16, 17 തീ​യ​തി​ക​ളി​ൽ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ടോ​ട്ടും കാ​ഞ്ഞി​ര​പ്പൊ​യി​ലി​ലു​ം ന​ട​ക്കും. പ്ര​തി​നി​ധി സ​മ്മേ​ള​നം 16ന് ​മു​ണ്ടോ​ട്ട് ന​ന്ദ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ കെ.​വി.​കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ ന​ഗ​റി​ലും പ്ര​തി​നി​ധി സ​മ്മേ​ള​നം 17ന് ​കാ​ഞ്ഞി​ര​പ്പൊ​യി​ൽ വി.​വി.​ദ​ക്ഷി​ണാ​മൂ​ർ​ത്തി ന​ഗ​റി​ലും ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ.​ര​വി, എം.​രാ​ജ​ൻ, സി.​പ്ര​ഭാ​ക​ര​ൻ, വി.​കെ.​രാ​ജ​ൻ, പാ​റ​ക്കോ​ൽ രാ​ജ​ൻ, ശ​ശീ​ന്ദ്ര​ൻ മ​ടി​ക്കൈ, മ​ട​ത്തി​നാ​ട്ട് രാ​ജ​ൻ, എ.​വി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. 45 വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ 171 പ്ര​തി​നി​ധി​ക​ളും ജി​ല്ലാ-​സം​സ്ഥാ​ന നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ 200 പേ​ർ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​ക്കു​ള്ള കൊ​ടി-​കൊ​ടി​മ​ര ജാ​ഥ​ക​ൾ നാ​ളെ തു​ട​ങ്ങും.
പ്ര​തി​നി​ധി സ​മ്മേ​ള​ന ന​ഗ​രി​യി​ൽ 16ന് ​രാ​വി​ലെ പി.​അ​ന്പാ​ടി പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്നു പ്ര​തി​നി​ധി സ​മ്മേ​ള​നം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 17ന് ​വൈ​കു​ന്നേ​രം അഞ്ചിന് ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം മൂന്നിന് ​കോ​തോ​ട്ടു​പാ​റ, മു​ണ്ടോ​ട്ട് കേ​ന്ദ്രീ​ക​രി​ച്ചു ചു​വ​പ്പു വോള​ണ്ടി​യ​ർ മാ​ർ​ച്ചും പ്ര​ക​ട​ന​വു​മു​ണ്ടാ​കും.
Loading...