വ​ലി​യ​പ​റ​ന്പി​ൽ ര​ണ്ടു കോ​ടി​യു​ടെ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി
Wednesday, December 13, 2017 3:29 PM IST
പ​ട​ന്ന: റോ​ഡ് വി​ക​സ​ന​ത്തി​ൽ പി​ന്നോ​ക്കാ​വ​സ്ഥ നേ​രി​ടു​ന്ന ദ്വീ​പ് പ​ഞ്ചാ​യ​ത്താ​യ വ​ലി​യ​പ​റ​ന്പി​ൽ ര​ണ്ടു കോ​ടി​യു​ടെ റോ​ഡ് വി​ക​സ​ന​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി. കാ​സ​ർ​ഗോ​ഡ് പ്ര​ത്യേ​ക പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് മാ​വി​ലാ​ക​ട​പ്പു​റം പാ​ലം മു​ത​ൽ ഉ​ദി​നൂ​ർ ക​ട​പ്പു​റം വ​രേ​യു​ള്ള 10 കി​ലോ​മീ​റ്റ​ർ റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. വ​ലി​യ​പ​റ​ന്പ് പാ​ലം സൈ​റ്റ് മു​ത​ൽ തെ​ക്കോ​ട്ട് 4.5 കി​ലോ​മീ​റ്റ​ർ വീ​തി വ​ർ​ദ്ധി​പ്പി​ച്ച് ടാ​റിം​ഗും, ക​ന്നു വീ​ട് ക​ട​പ്പു​റ​ത്ത് 400 മീ​റ്റ​ർ സോ​ളിം​ഗ്, വീ​തി കൂ​ട്ട​ൽ, ടാ​റിം​ഗ് എ​ന്നി​വ​യും വീ​തി കു​റ​ഞ്ഞ മ​റ്റ് മേ​ഖ​ല​യി​ലെ റോ​ഡ് വി​ക​സ​ന​വു​മാ​ണ് പ്ര​വൃ​ത്തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളത്. എം.​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഇ​ട​പെ​ട്ടാ​ണ് റോ​ഡി​നു സാ​ങ്കേ​തി​കാ​നു​മ​തി നേ​ടി​യ​ത്. ജ​നു​വ​രി​യോ​ടെ ടെ​ൻ​ഡർ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണം ആ​രം​ഭി​ക്കാ​നാ​ണ് നീ​ക്കം.
Loading...