മു​ന്നോ​ക്ക സം​വ​ര​ണ നീ​ക്കം അ​പ​ലപനീ​യം: യാ​ദ​വ സ​ഭ
Wednesday, December 13, 2017 3:29 PM IST
കാ​ഞ്ഞ​ങ്ങാ​ട്: സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ പേ​ര് പ​റ​ഞ്ഞു മു​ന്നോ​ക്ക സ​മു​ദാ​യ​ക്കാ​ർ​ക്ക് സം​വ​ണം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ നീക്കം പി​ന്നോ​ക്ക സ​മു​ദാ​യ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​വും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​വു​മാ​ണെ​ന്ന് അ​ഖി​ല കേ​ര​ള യാ​ദ​വ സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ര​മേ​ഷ് യാ​ദ​വ്.
അ​ഖി​ല കേ​ര​ള യാ​ദ​വ​സ​ഭ കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ച്ച വാ​ർ​ഷി​ക സ​മ്മേ​ള​ന​വും മു​തി​ർ​ന്ന വ്യ​ക്തി​ക​ളെ ആ​ദ​രി​ക്ക​ൽ ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ക​ർ​ത്ത​ന്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ വി.​ഗോ​പി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ബു കു​ന്ന​ത്ത്, ദേ​ശീയ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​ബാ​ല​കൃ​ഷ്ണ യാ​ദ​വ്, വി.​ഭാ​സ്കര​ൻ, എ​ൻ.​ക​ണ്ണ​ൻ, ബാ​ല​കൃ​ഷ്ണ​ൻ വ​ട​ക്കേ​ക്കര, മു​ട്ടി​ൽ പ്ര​കാ​ശ​ൻ, നി​ധീ​ഷ് ക​ട​യ​ങ്ങ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.75 വ​യ​സ് പി​ന്നി​ട്ട വ്യ​ക്തി​ക​ളെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് യാ​ദ​വ് ആ​ദ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ്, ദേ​ശീയ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​ബാ​ല​കൃ​ഷ്ണ യാ​ദ​വ് വി​ത​ര​ണം ചെ​യ്തു.
Loading...