കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​രം നീ​ക്കം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധം
Wednesday, December 13, 2017 3:31 PM IST
മാ​ലോം: മാ​ലോ​ത്ത് സ്ഥാ​പി​ച്ച കോ​ണ്‍​ഗ്ര​സി​ന്‍റെ​യും യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റ​യും കൊ​ടി​മ​ര​ങ്ങ​ൾ വെ​ള്ള​രി​ക്കു​ണ്ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി.
മ​റ്റു പാ​ർ​ട്ടി​ക്കാ​ർ സ്ഥാ​പി​ച്ച കൊ​ടി​ക​ളൊ​ന്നും നീ​ക്കം ചെ​യ്യാ​തെ എ​ക​പ​ക്ഷീ​യ​മാ​യാ​ണ് എ​സ്ഐ പെ​രു​മാ​റു​ന്ന​തെ​ന്ന് കോ​ണ്‍​ഗ്ര​സ് മാ​ലോം ടൗ​ണ്‍ ക​മ്മി​റ്റി ആ​രോ​പി​ച്ചു.
ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് ‌വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ​ളാ​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, അ​ല​ക്സ് നെ​ടി​യ​കാ​ല, ജോ​ബി കാ​ര്യാ​വി​ൽ, ബി​നു കു​ഴി​പ്പ​ള്ളി, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല, ബി​ജു പൂ​വ​ക്ക​ളം, ആ​ഷി​ൻ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​പി​എ​മ്മി​ന്‍റെ​യും​ഡി​വൈ​എ​ഫ്ഐ​യു​ടെ​യും കൊ​ടി​ക​ൾ നീ​ക്കം ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നു നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പു ന​ൽ​കി.
Loading...