സം​സ്ഥാ​ന ഫെ​ൻ​സിം​ഗ്: ക​ണ്ണൂ​രി​ന് ഓ​വ​റോ​ൾ കി​രീ​ടം
Wednesday, December 13, 2017 3:31 PM IST
പി​ലി​ക്കോ​ട്: കാ​ലി​ക്ക​ട​വ് മൈ​താ​നി​യി​ൽ ന​ട​ന്നു വ​ന്ന സം​സ്ഥാ​ന ഫെ​ൻ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ടീം ​ഓ​വ​റോ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 66 പോ​യി​ന്‍റും അ​ണ്ട​ർ 23 വി​ഭാ​ഗ​ത്തി​ൽ 58 പോ​യി​ന്‍റും നേ​ടി​യാ​ണ് ക​ണ്ണൂ​ർ കി​രീ​ടം ചൂ​ടി​യ​ത്. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 42 പോ​യി​ന്‍റ് നേ​ടി എ​റ​ണാ​കു​ളം ജേ​താ​ക്ക​ളാ​യി.
സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ 57 പോ​യി​ന്‍റ് നേ​ടി എ​റ​ണാ​കു​ളം ര​ണ്ടാം സ്ഥാനവും 26 പോ​യി​ന്‍റു​മാ​യി കാ​സ​ർ​ഗോ​ഡ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ 36 പോ​യി​ന്‍റ് നേ​ടി ക​ണ്ണൂ​ർ ര​ണ്ടാംസ്ഥാനവും 34 പോ​യി​ന്‍റോ​ടെ കാ​സ​ർ​ഗോ​ഡ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
അ​ണ്ട​ർ 23 വി​ഭാ​ഗ​ത്തി​ൽ 31 പോ​യി​ന്‍റു​മാ​യി​എ​റ​ണാ​കു​ള​വും​ര​ണ്ടാം​ സ്ഥാ​ന​വും . 27 പോ​യി​ന്‍റ് നേ​ടി ആ​ല​പ്പു​ഴ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ബ​ഡി ദേ​ശീ​യ കോ​ച്ച് ഇ.​ഭാ​സ്കര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എ​സ്.​പി.​പ​വ​ന​ൻ, എ​ൻ​ഐ​എ​സ് കോ​ച്ച് പ്ര​ജി​ത്ത് പ​നോ​ളി, സി. ​നാ​രാ​യ​ണ​ൻ, പി.​പി. അ​ശോ​ക​ൻ, എം.​അ​ച്യു​ത​ൻ, എം.​ടി.​പി. സെ​യ്ഫു​ദ്ദീ​ൻ, പ്ര​ഭാ​ക​ര​ൻ കൊ​ള​ങ്ങ​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...