അ​പേ​ക്ഷാ തീ​യ​തി​ നീ​ട്ടി
Wednesday, December 13, 2017 3:31 PM IST
കാ​സ​ര്‍​ഗോ​ഡ്‌: സം​സ്ഥാ​ന അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി സാ​മൂ​ഹ്യ സു​ര​ക്ഷാ ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക്‌ 2017-18 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ വി​ദ്യാ​ഭ്യാ​സാ​നു​കൂ​ല്യ​ത്തി​നു​ള്ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യം 31 വ​രെ നീ​ട്ടി.
എ​സ്‌​എ​സ്‌​എ​ല്‍​സി പാ​സാ​യ​തി​നു ശേ​ഷം കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ല്‍റഗുല​ര്‍ കോ​ഴ്‌​സി​ന്‌ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍ നി​ര്‍​ദിഷ്ട അ​പേ​ക്ഷാ േഫാ​റ​ത്തി​ല്‍ 31 ന​ക​മോ അ​ല്ലെ​ങ്കി​ല്‍ പു​തി​യ​കോ​ഴ്‌​സി​ല്‍ ചേ​ര്‍​ന്ന്‌ 45 ദി​വ​സ​ത്തി​ന​ക​മോ ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ എ​ക്‌​സി​ക്യൂ​ട്ടീ​വ്‌ ഓ​ഫീ​സ​ര്‍​ക്ക്‌ അ​പേ​ക്ഷ ന​ല്‍​ക​ണം അ​പേ​ക്ഷ വി​ദ്യാ​ര്‍​ഥി, വി​ദ്യാ​ര്‍​ഥി​നി ഇ​പ്പോ​ള്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ്ഥാ​പ​ന മേ​ല​ധി​കാ​രി സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം.