മാതൃകയായി വാ​ട്ട​ർ അ​ഥോ​റി​റ്റി യൂ​ണി​യൻ
Wednesday, December 13, 2017 3:31 PM IST
കാ​ഞ്ഞ​ങ്ങാ​ട്: പെ​രി​യാ​ട്ട​ടു​ക്കം ഈ​ല​ടു​ക്ക​ത്തു​ള്ള എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ(​സി​ഐ​ടി​യു) പ്ര​വ​ർ​ത്ത​ക​ർ. ഈ​ല​ടു​ക്ക​ത്തെ അ​മ​ർ​നാ​ഥി​ന്‍റെ കു​ടും​ബ​ത്തി​നാണ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ കു​ടി​വെ​ള്ള ക​ണ​ക്‌ഷൻ ന​ൽ​കിയത്.
യൂ​ണി​യ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സെ​ക്ര​ട്ട​റി മ​ണി​മോ​ഹ​ന​ൻ, അ​ജ​യ​ൻ പ​ന​യാ​ൽ, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, യൂ​ണി​യ​ൻ സം​സ്ഥാ​ന ക​മ്മ​ിറ്റി അം​ഗം കെ.​രാ​ധാ​കൃ​ഷ്ണ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​സു​ധാ​ക​ര​ൻ, പ്ര​സി​ഡ​ന്‍റ് കെ.​വി​നോ​ദ്, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കെ.​രാ​ഘ​വ​ൻ, ട്ര​ഷ​റ​ർ കെ.​ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Loading...