അപകടം പതിവാകുന്നു: ദി​ശാ​ബോ​ർ​ഡ് സ്ഥാ​പി​ക്ക​ണം
Thursday, December 14, 2017 11:23 AM IST
മു​ണ്ട​ക്ക​യം: ക​ണ​മ​ല - മു​ണ്ട​ക്ക​യം - ശ​ബ​രി​മ​ല പാ​ത​യി​ൽ കു​ഴി​മാ​വ് കോ​രു​ത്തോ​ട് വ​ഴി വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് വ​ണ്ട​ൻ​പ​താ​ലി​ൽ നി​ന്ന് മു​പ്പ​ത്ത​ഞ്ചാം​മൈ​ലി​ലേ​ക്ക് തി​രി​യു​ന്ന ഭാഗത്ത് ദി​ശാ ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ​ക്കും ഗ​താ​ഗ​തക്കുരു​ക്കി​നും കാ​ര​ണ​മാ​കു​ന്നു. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് ദി​ശ​തെ​റ്റി മു​ണ്ട​ക്ക​യം ചു​റ്റി കു​മ​ളി വ​ഴി​ക്ക് പോ​കാ​നാ​യി എ​ത്തു​ന്ന​ത്.
ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ തി​ര​ക്കേ​റു​മ്പോ​ൾ വ​ൻ ഗ​താ​ഗ​ത കു​രു​ക്കി​ന് ഇ​ത് കാ​ര​ണ​മാ​കും. മു​ണ്ട​ക്ക​യം - കോ​രു​ത്തോ​ട് - ക ​ണ​മ​ല പാ​ത​യും ശ​ബ​രി​മ​ല സേ​ഫ് സോ​ൺ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ സു​ര​ക്ഷ​യൊ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.