കാ​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Thursday, December 14, 2017 11:23 AM IST
എ​രു​മേ​ലി : പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നു വ​ന്ന കാ​ർ പ്ര​ധാ​ന പാ​ത​യി​ലൂ​ടെ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ കാ​ൽ​മു​ട്ടു​ക​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​ൻ എ​രു​മേ​ലി ശ​ബ​രി ടൂ​റി​സ്റ്റ് ഹോം ​ജീ​വ​ന​ക്കാ​ര​ൻ ജോ​യി (40) യെ ​സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ ഉ​ച്ച ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ട് വ്യാ​പാ​രി​ക​ൾ സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ക​ട​യു​ടെ മു​ന്നി​ൽ ഉ​യ​ര​ത്തി​ലാ​യി റോ​ഡി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​നാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. അ​പ​ക​ടം ഈ ​കാ​മ​റ​ക​ളി​ൽ ത​ൽ​സ​മ​യം ത​ന്നെ ല​ഭി​ച്ച​ത് ഏ​റെ സ​ഹാ​യ​ക​മാ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ നി​ന്നു വ​ന്ന കാ​റി​ന്‍റെ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​തെ​ന്ന് കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ തെ​ളി​വാ​ക്കി പോ​ലീ​സ് പ​റ​ഞ്ഞു. ജെ ​ഫോ​ർ എ​സ് സ്ഥാ​പ​ന​മാ​ണ് കാ​മ​റ​ക​ൾ സൗ​ജ​ന്യ സേ​വ​ന​മാ​യി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.
Loading...