നീ​തി​തേ​ടി നി​രാ​ഹാ​ര​സ​മ​ര​വു​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ചാ​ക്കോ​യും കു​ടും​ബ​വും
Thursday, December 14, 2017 11:25 AM IST
പാ​ലാ: സ​ർ​ക്കാ​ർ ഓ​ഫീ​സി​ൽ നീ​തി​തേ​ടി ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ചാ​ക്കോ​യും കു​ടും​ബ​വും അ​ല​യാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷം പ​ത്താ​യെ​ങ്കി​ലും ഇ​വ​രു​ടെ പ​രാ​തി​ക്കു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ബ​ധി​ര​നും മൂ​ക​നു​മാ​യ നീ​ലൂ​ർ പൂ​വേ​ലി​ൽ ചാ​ക്കോ​യു​ടെ വ​സ്തു മ​റ്റൊ​രാ​ളു​ടെ പേ​രി​ൽ പോ​ക്കു​വ​ര​വ് ചെ​യ്ത് ന​ൽ​കി​യെ​ന്നാ​ണു പ​രാ​തി.
റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി തി​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പാ​ലാ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ന്പി​ൽ ഇ​ന്ന​ലെ ചാ​ക്കോ​യും കു​ടും​ബാ​ഗ​ങ്ങ​ളും നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തി.
ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും തെ​ളി​വു​ക​ളും സ​ഹി​ത​മാ​ണ് ഇ​വ​ർ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്. രാ​മ​പു​രം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ 2373, 1988 ന​ന്പ​രാ​യി ചാ​ക്കോ പൂ​വേ​ലി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ല​യാ​ധാ​ര​പ്ര​കാ​ര​മു​ള്ള നാ​ല് ഏ​ക്ക​ർ ക​രം കെ​ട്ടി​യി​രു​ന്ന വ​സ്തു റീ ​സ​ർ​വേ​യ്ക്കു ശേ​ഷം സ്ഥാ​പി​ത താ​ത്പ​ര്യ​ക്കാ​ർ​ക്ക് പോ​ക്കു​വ​ര​വ് ചെ​യ്തു ന​ൽ​കി​യെ​ന്നാ​ണ് പ​രാ​തി. ഉ​ദ്യോ​ഗ​സ്ഥ​ർ കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ആ​ധാ​ര​ത്തി​ന്‍റെ കോ​പ്പി പോ​ലും കാ​ണാ​തെ പോ​ക്കു​വ​ര​വ് ചെ​യ്തെ​ന്ന് ചാ​ക്കോ​യും കു​ടും​ബ​വും ആ​രോ​പി​ക്കു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യെ​ങ്കി​ലും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​പ​ടി​ക്കു മ​ടി​ക്കു​ക​യാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം.
Loading...