രൂ​പ​ത കു​ടും​ബ​കൂ​ട്ടാ​യ്മ വാ​ർ​ഷി​ക​സ​മ്മേ​ള​നം നാ​ളെ
Thursday, December 14, 2017 11:25 AM IST
പാ​ലാ: പാ​ലാ രൂ​പ​ത കു​ടും​ബ കൂ​ട്ടാ​യ്മ 21-ാമ​ത് വാ​ര്‍​ഷി​ക സ​മ്മേ​ള​നം നാ​ളെ ളാ​ലം സെ​ന്‍റ് മേ​രീസ് പ​ഴ​യ പ​ള്ളി ഹാ​ളി​ല്‍ ന​ട​ത്തും. രാ​വി​ലെ 9.30ന് ​ജ​പ​മാ​ല. തു​ട​ര്‍​ന്ന് ബൈ​ബി​ള്‍ പ്ര​തി​ഷ്ഠ, ബൈ​ബി​ള്‍ വ​ന്ദ​നം. പ​ത്തി​നു സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ല്‍ കു​ടും​ബ കൂ​ട്ടാ​യ്മ​യു​ടെ കാ​ലി​ക പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ക്കും. മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ പ്ര​ഭാ​ഷ​ണ​വും സ​മ്മാ​ന​ദാ​ന​വും നി​ര്‍​വ​ഹി​ക്കും. ഉച്ചകഴിഞ്ഞ് ഒന്നിനു സ്‌​നേ​ഹ​വി​രു​ന്നോ​ടെ സമ്മേളനം സ​മാ​പി​ക്കും.
രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​വി​ന്‍​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, രൂ​പ​ത കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ തോ​മ​സ് വ​ട​ക്കേ​ൽ, രൂ​പ​ത കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കും. രൂ​പ​ത​യി​ലെ 170 ഇ​ട​വ​ക​ക​ളി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.
Loading...