തു​രു​​ത്തി പു​​ന്ന​​മൂ​​ട് ജം​​ഗ്ഷ​​നി​​ലെ ക​​ൽ​​ക്കെ​​ട്ട് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് സൃ​​ഷ്ടി​​ക്കു​​ന്ന​​താ​​യി പ​​രാ​​തി
Thursday, December 14, 2017 12:45 PM IST
തു​​രു​​ത്തി: പു​​ന്ന​​മൂ​​ട് ജം​​ഗ്ഷ​​നി​​ലെ ആ​​ലി​​നു​​ചു​​റ്റും നി​​ർ​​മി​​ച്ച ക​​ൽ​​ക്കെ​​ട്ട് വാ​​ഹ​​ന​​ങ്ങ​​ൾ തി​​രി​​യു​​ന്ന​​തി​​ന് ത​​ട​​സ​​മാ​​കു​​ന്ന​​താ​​യും ഇ​​ത് ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്കി​​നി​​ട​​യാ​​ക്കു​​ന്ന​​താ​​യും പ​​രാ​​തി. എം​​സി റോ​​ഡി​​ൽ തു​​രു​​ത്തി, മു​​ള​​യ്ക്കാം​​തു​​രു​​ത്തി, കൃ​​ഷ്ണ​​പു​​രം,കാ​​വാ​​ലം, മു​​ള​​യ്ക്കാം തു​​രു​​ത്തി, വാ​​ല​​ടി, ആ​​ല​​പ്പു​​ഴ റൂ​​ട്ടി​​ലേ​​ക്കു​​ള്ള ക​​ഐ​​സ്ആ​​ർ​​ടി​​സി ബ​​സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ പു​​ന്ന​​മൂ​​ട് ജം​​ഗ്ഷ​​നി​​ൽ തി​​രി​​ഞ്ഞാ​​ണ് പോ​​കേ​​ണ്ട​​ത്. തി​​രി​​കെ കോ​​ട്ട​​യേ ഭാ​​ഗ​​ത്തേ​​ക്ക് പോ​​കേ​​ണ്ട വാ​​ഹ​​ന​​ങ്ങ​​ളും ഇ​​തി​​ലേ ക​​ട​​ന്നു പോ​​കു​​ന്പോ​​ൾ തി​​രി​​യാ​​നാ​​കാ​​തെ പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കു​​ന്നു​​ണ്ട്.
ക​​ൽ​​കെ​​ട്ട് പൊ​​ളി​​ച്ചു വി​​സ്തൃ​​തി കു​​റ​​ച്ച് നി​​ർ​​മി​​ക്കാ​​ൻ ക​​ഐ​​സ്ടി​​പി ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു തു​​രു​​ത്തി ജ​​ന​​കീ​​യ സ്വാ​​ശ്ര​​യ​​സം​​ഘം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തു സം​​ബ​​ന്ധി​​ച്ചു​​ള്ള പ​​രാ​​തി താ​​ലൂ​​ക്ക് വി​​ക​​സ​​ന സ​​മി​​തി​​ക്കു ജ​​ന​​കീ​​യ സ്വാ​​ശ്ര​​യ സം​​ഘം ന​​ൽ​​കി​​യ​​താ​​യും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​മി​​ത​​വേ​​ഗം മൂ​​ലം ഈ ​​ജം​​ഗ്ഷ​​നി​​ൽ അ​​പ​​ക​​ട ഭീ​​ഷ​​ണി നി​​ല നി​​ല്ക്കു​​ന്ന​​താ​​യും പ​​രാ​​തി​​യു​​ണ്ട്. യോ​​ഗ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് ജ​​യ​​കു​​മാ​​ർ ഡി. ​​ആ​​ശാ​​രി​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സെ​​ക്ര​​ട്ട​​റി പ്ര​​ദീ​​പ്കു​​മാ​​ർ പു​​ളി​​ന്താ​​നം, ര​​ക്ഷാ​​ധി​​കാ​​രി ബി​​ജോ​​യി പ്ലാ​​ത്താ​​നം, ജ​​യിം​​സ് കെ.​​റ്റി., സ​​ന്തോ​​ഷ്, ബൈ​​ജു, അ​​ജ​​യ്, ജോ​​ർ​​ജു​​കു​​ട്ടി എ​​ൻ.​​സി. എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു