കു​​റു​​ന്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ മോ​​ഷ​​ണം
Thursday, December 14, 2017 12:45 PM IST
കു​​റു​​ന്പ​​നാ​​ടം: കു​​റു​​ന്പ​​നാ​​ടം സെ​​ന്‍റ് പീ​​റ്റേ​​ഴ്സ് ഹൈ​​സ്കൂ​​ൾ, ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ൽ മേ​​ഷ​​ണം. ഗേ​​റ്റി​​ന്‍റെ​​യും വാ​​തി​​ലു​​ക​​ളു​​ടേ​​യും പൂ​​ട്ടു​​ക​​ൾ ത​​ക​​ർ​​ത്ത് അ​​ക​​ത്തു​​ക​​ട​​ന്ന മോ​​ഷ്ടാ​​ക്ക​​ൾ പ​​ണ​​വും യൂ​​ണി​​ഫോം തു​​ണി​​ക​​ളും പ​​രീ​​ക്ഷാ പേ​​പ്പ​​റു​​ക​​ളും മോ​​ഷ്ടി​​ച്ചു. ഹൈ​​സ്കൂ​​ളി​​ലെ ഹെ​​ഡ്മാ​​സ്റ്റ​​റു​​ടെ ഓ​​ഫീ​​സ്, സ്റ്റാ​​ഫ് റൂം, ​​ലൈ​​ബ്ര​​റി എ​​ന്നി​​വി​​ട​​ങ്ങ​​ളും ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ ഗേ​​റ്റ്, സ്റ്റാ​​ഫ് റൂം, ​​കൗ​​ണ്‍​സ​​ലിം​​ഗ് ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് റൂം, ​​സി​​ക്ക് റൂം ​​എ​​ന്നി​​വ​​യു​​ടെ പൂ​​ട്ടു​​ക​​ളു​​മാ​​ണ് പൊ​​ളി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
ഹൈ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ലെ അ​​ല​​മാ​​ര​​ക​​ളി​​ലും മേ​​ശ​​ക​​ളി​​ലും ഷെ​​ൽ​​ഫു​​ക​​ളി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഫ​​യ​​ലു​​ക​​ളും ര​​ജി​​സ്റ്റ​​റു​​ക​​ളും അ​​ല​​ങ്കോ​​ല​​പ്പെ​​ടു​​ത്തു​​ക​​യും വാ​​രി വി​​ത​​റു​​ക​​യും ചെ​​യ്തു. ഹൈ​​സ്കൂ​​ൾ ഓ​​ഫീ​​സി​​ന്‍റെ ഷെ​​ൽ​​ഫി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന ആ​​യി​​ര​​ത്തോ​​ളം രൂ​​പ​​യും ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ ഗൈ​​ഡ​​ൻ​​സ് ഓ​​ഫീ​​സി​​ലെ ഷെ​​ൽ​​ഫി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന പ​​രീ​​ക്ഷാ പേ​​പ്പ​​റു​​ക​​ളും സി​​ക്ക് റൂ​​മി​​ലെ അ​​ല​​മാ​​ര​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന 250 മീ​​റ്റ​​ർ യൂ​​ണി​​ഫോം തു​​ണി​​യു​​മാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്.
സ്കൂ​​ളി​​ലെ ഏ​​ഴ് മു​​റി​​ക​​ളു​​ടെ പൂ​​ട്ടു​​ക​​ളാ​​ണ് ത​​ക​​ർ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ ഒ​​ന്നാം​​നി​​ല​​യി​​ലു​​ള്ള സ്റ്റാ​​ഫ്റൂ​​മി​​ന്‍റെ വാ​​തി​​ലി​​നു സ​​മീ​​പ​​ത്തു​​നി​​ന്നു പി​​ക്കാ​​സ് ക​​ണ്ടെ​​ടു​​ത്തി​​ട്ടു​​ണ്ട്. പ്രി​​ൻ​​സി​​പ്പ​​ൽ മാ​​ത്തു​​ക്കു​​ട്ടി ജോ​​സ​​ഫ്, ഹെ​​ഡ്മാ​​സ്റ്റ​​ർ കെ.​​സി. ജോ​​ർ​​ജ് എ​​ന്നി​​വ​​ർ ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തൃ​​ക്കൊ​​ടി​​ത്താ​​നം എ​​സ്ഐ റി​​ച്ചാ​​ർ​​ഡ് വ​​ർ​​ഗീ​​സ്, അ​​ഡീ​​ഷ​​ണ​​ൽ എ​​സ്ഐ ഇ.​​ജെ. ജോ​​സ​​ഫ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. സ്കൂ​​ളി​​ലെ സി​​സി​​ടി​​വി കാ​​മ​​റ​​ക​​ൾ പ്ര​​വ​​ർ​​ത്തി​​ക്കാ​​തി​​രു​​ന്ന​​ത് മോ​​ഷ്ടാ​​ക്ക​​ളെ തി​​രി​​ച്ച​​റി​​യു​​ന്ന​​തി​​നു ത​​ട​​സം സൃ​​ഷ്‌​​ടി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Loading...