ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ഇ​​ന്ന് സ​​മാ​​പി​​ക്കും
Thursday, December 14, 2017 2:38 PM IST
വേ​​ളൂ​​ർ: പാ​​ണം​​പ​​ടി വി​​ശു​​ദ്ധ മ​​ർ​​ത്ത​​മ​​റി​​യം പ​​ള്ളി​​യി​​ൽ ക​​ബ​​റ​​ട​​ങ്ങി​​യി​​രി​​ക്കു​​ന്ന യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ മ​​ല​​ങ്ക​​ര മെ​​ത്രാ​​പ്പോ​​ലീ​​ത്ത പ​​രി​​ശു​​ദ്ധ പൗ​​ലോ​​സ് മോ​​ർ കു​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ നൂ​​റാം ച​​ര​​മ​​വാ​​ർ​​ഷി​​കാ​​ച​​ര​​ണം ഇ​​ന്ന് സ​​മാ​​പി​​ക്കും. 8.30നു ​​വി​​ശു​​ദ്ധ അ​​ഞ്ചി​​ന്മേ​​ൽ കു​​ർ​​ബാ​​ന ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വാ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലും സ​​ഭ​​യി​​ലെ എ​​ല്ലാ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്മാ​​രു​​ടെ​​യും സ​​ഹ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ലും ന​​ട​​ക്കും. അ​​ന്ത്യോ​​ഖ്യാ സിം​​ഹാ​​സ​​ന പ്ര​​തി​​നി​​ധി മി​​ഖാ​​യേ​​ൽ മോ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് ശ​​മ​​വൂ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും പ​​ങ്കെ​​ടു​​ക്കും. യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ വി​​ശു​​ദ്ധ​​രാ​​യി പ്ര​​ഖ്യാ​​പി​​ച്ച ശ​​ക്ര​​ള്ള മോ​​ർ ബ​​സേ​​ലി​​യോ​​സ് ബാ​​വ, യു​​യാ​​ക്കിം മാ​​ർ കൂ​​റി​​ലോ​​സ് ബാ​​വ, പൗ​​ലോ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത എ​​ന്നി​​വ​​രു​​ടെ പേ​​രു​​ക​​ൾ തു​​ബ്ദേ​​നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി ഔ​​ദ്യോ​​ഗി​​ക​​മാ​​യി പ്ര​​ഖ്യാ​​പി​​ക്കും.
11നു ​​ന​​ട​​ക്കു​​ന്ന ശ​​താ​​ബ്ദി സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. റ​​വ.​​ഡോ. ജോ​​സ​​ഫ് മാ​​ർ​​ത്തോ​​മ്മാ മെ​​ത്രാ​​പ്പോ​​ലി​​ത്ത ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ​​യു​​ടെ സ​​ന്ദേ​​ശ​​വും അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണ​​വും മി​​ഖാ​​യേ​​ൽ മോ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് ശ​​മ​​വൂ​​ൻ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യും പ്ര​​ഥ​​മ വി​​ശു​​ദ്ധ പൗ​​ലോ​​സ് മോ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത മെ​​മ്മോ​​റി​​യ​​ൽ പു​​ര​​സ്കാ​​രം ജീ​​വ​​കാ​​രു​​ണ്യ​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഫാ. ​​സാം​​സ​​ണ്‍ മേ​​ലോ​​ത്തി​​ന് ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ​​യും സ​​മ്മാ​​നി​​ക്കും. സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം മു​​ൻ​​മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി, ഡോ. ​​ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്ക് ന​​ല്കി നി​​ർ​​വ​​ഹി​​ക്കും.