ക്ലീ​​ൻ കേ​​ര​​ള ക​​ന്പ​നി​​ക്കാ​യി ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യം ഷെ​​ഡി​​ൽ കു​​മി​​ഞ്ഞു കൂ​​ടു​​ന്നു
Thursday, December 14, 2017 2:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: മാ​​ലി​​ന്യ വി​​മു​​ക്ത നാ​​ടെ​​ന്ന ല​​ക്ഷ്യ​​ത്തി​​നാ​​യി ക്ലീ​​ൻ കേ​​ര​​ള ക​​ന്പ​നി​​ക്ക് കൈ​​മാ​​റു​​ന്ന​​തി​​നാ​​യി ശേ​​ഖ​​രി​​ക്കു​​ന്ന പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​ങ്ങ​​ൾ ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഷെ​​ഡി​​ൽ കു​​മി​​ഞ്ഞു കൂ​​ടു​​ന്നു. മു​​ൻ ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ കാ​​ല​​ത്താ​​ണ് പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ സം​​സ്ക​​ര​​ണം ല​​ക്ഷ്യ​​മി​​ട്ടു പ​​ദ്ധ​​തി​​ക്കു തു​​ട​​ക്കം കു​​റി​​ച്ച​​ത്.
നാ​​ല് ത​​വ​​ണ ഇ​​ത്ത​​ര​​ത്തി​​ൽ ശേ​​ഖ​​രി​​ച്ച മാ​​ലി​​ന്യ​​ങ്ങ​​ൾ ക​​ന്പ​നി​​യി​​ലേ​​ക്ക് ക​​യ​​റ്റി വി​​ട്ടി​​രു​​ന്ന​​താ​​യി മു​​ൻ​ ഭ​​ര​​ണ​​സ​​മി​​തി​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​വ​​ർ പ​​റ​​യു​​ന്നു. പി​​ന്നീ​​ട് പ​​ദ്ധ​​തി​​യി​​ലൂ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​നീ​​ക്കം ഏ​​താ​​ണ്ട് നി​​ല​​ച്ച മ​​ട്ടാ​​ണ്.
ഏ​​ജ​​ൻ​​സി​​ക​​ളെ ക​​ണ്ടെ​​ത്തി​​യാ​​ണ് മാ​​ലി​​ന്യ​​ങ്ങ​​ൾ കൈ​​മാ​​റു​​ന്ന​​ത്. ശു​​ചി​​ത്വ​ സ​​ഭ​​ക​​ളും അ​​യ​​ൽ​​സ​​ഭ​​ക​​ളും രൂ​​പീ​​ക​​രി​​ച്ച് ഇ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ൾ വേ​​ർ​​തി​​രി​​ച്ചു പ​​ഞ്ചാ​​യ​​ത്തു​​ക​​ൾ മു​​ഖേ​​നേ​​യാ​​ണ് മാ​​ലി​​ന്യം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തി​​ൽ എ​​ത്തി​​ച്ചി​​രു​​ന്ന​​ത്. ഇ​​പ്പോ​​ൾ ഇ​​ക്കാ​​ര്യ​​ത്തി​​ൽ വേ​​ണ്ട​​ത്ര താ​​ൽ​​പ​​ര്യം ആ​​രും കാ​​ണി​​ക്കു​​ന്നി​​ല്ലെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഷെ​​ഡി​​ൽ ചാ​​ക്കു​​കെ​​ട്ടു​​ക​​ളി​​ലാ​​യി പ്ലാ​​സ്റ്റി​​ക്കും കു​​പ്പി​​ക​​ളും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​റ​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.
മു​​ൻ​​ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ കാ​​ല​​ത്ത് പ്ലാ​​സ്റ്റി​​ക് സം​​സ്ക​​രി​​ക്കു​​ന്ന പ​​ദ്ധ​​തി​​ക്ക് ഫ​​ണ്ടും വ​​ച്ചി​​രു​​ന്ന​​താ​​യി പ​​റ​​യു​​ന്നു.
ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു സ​​മീ​​പം പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ൽ യ​​ന്ത്രം സ്ഥാ​​പി​​ച്ചു പ്ലാ​​സ്റ്റി​​ക്ക് പൊ​​ടി​​ച്ചെ​​ടു​​ക്കാ​​നാ​​ണ് ല​​ക്ഷ്യ​​മി​​ട്ടി​​രു​​ന്ന​​ത്. ഇ​​തി​​നാ​​യി യ​​ന്ത്രം എ​​ത്തി​​ച്ചു​​വെ​​ങ്കി​​ലും തു​​ട​​ർ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളൊ​​ന്നും ന​​ട​​ന്നി​​ട്ടി​​ല്ല.
Loading...