സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​ പു​​ന​​ർ​​നി​​ർ​​മാ​​ണം ആ​​ര​​ഭി​​ച്ചു
Thursday, December 14, 2017 2:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: അ​​രു​​ണാ​ശേ​​രി​​യി​​ൽ റോ​​ഡി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ഭി​​ത്തി​​യു​​ടെ പു​​ന​​ർ​​നി​​ർ​​മാ​​ണം ആ​​ര​​ഭി​​ച്ചു.
മു​​ന്പ് വെ​​ട്ടി​​മാ​​റ്റി​​യ മ​​ര​​ക്കു​​റ്റി​​യു​​ടെ മു​​ക​​ളി​​ൽ കെ​​ട്ടി​​യു​​യ​​ർ​​ത്തി​​യ ക​​ൽ​​ക്കെ​​ട്ട് അ​​പ​​ക​​ട​​ത്തി​​ലാ​​യ​​തോ​​ടെ​​യാ​​ണ് ഈ ​​ഭാ​​ഗം പൊ​​ളി​​ച്ചു പു​​ന​ർ​​നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​ത്. മ​​ര​​ക്കു​​റ്റി​​യു​​ടെ മു​​ക​​ളി​​ൽ ക​​രി​​ങ്ക​​ൽ​​കെ​​ട്ടി​യ​​ത്
അ​​ന്നു​​ത​​ന്നെ വി​​വാ​​ദ​​മു​​യ​​ർ​​ത്തി​​യി​​രു​​ന്നു. പ​​ത്ത് മീ​​റ്റ​​റോ​​ളം ദൂ​​ര​​ത്തി​​ൽ പ​​ഴ​​യ കെ​​ട്ട് പൊ​​ളി​​ച്ചു നീ​​ക്കി​​​യാ​​ണ് ഇ​​പ്പോ​​ൾ പു​​തി​​യ കെ​​ട്ട് നി​​ർ​​മി​​ക്കു​​ന്ന​​ത്.
തോ​​ട്ടി​​ൽ നി​​ന്നും മൂ​​ന്ന് മീ​​റ്റ​​റോ​​ളം ഉ​​യ​​ര​​ത്തി​​ലാ​​ണ് ക​​ൽ​​ക്കെ​​ട്ട് പ​​ണി​​യു​​ന്ന​​ത്. പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പാ​​ണ് നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്.