അക്ഷരവെളിച്ചത്തിന് എഴുപതിന്‍റെ തിളക്കം
Thursday, December 14, 2017 3:47 PM IST
മാ​ല​ക്ക​ല്ല്: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ൽ അ​ക്ഷ​ര​വെ​ളി​ച്ചം എ​ത്തി​ച്ച് നി​ര​വ​ധി പ്ര​തി​ഭ​ക​ളെ സ​മൂ​ഹ​ത്തി​നു ന​ൽ​കി​യ മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ൾ സ​പ്ത​തി നി​റ​വി​ൽ. ക്നാ​നാ​യ മ​ല​ബാ​ർ കു​ടി​യേ​റ്റ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യ മാ​ല​ക്ക​ല്ലിലെയും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​റി​വി​ന്‍റെ കെട​ാവി​ള​ക്കാ​യി ക​ഴി​ഞ്ഞ 70 വ​ർ​ഷ​ങ്ങ​ളാ​യി നി​ല​കൊ​ള്ളു​ക​യാ​ണ് ഇൗ ​സ്കൂ​ൾ .

മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദ്യ​കാ​ല വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ സ്കൂ​ൾ 1947 ജൂ​ണി​ൽ കോ​ട്ട​യം രൂ​പ​ത​യ്ക്കു കീ​ഴി​ൽ വി​സി​റ്റേ​ഷ​ൻ സ​ന്യാ​സി​നി​ക​ളാ​യ സി​സ്റ്റ​ർ മാ​ർ​ക്കു​മാ​സ് എ​സ്‌​വി​എം, സി​സ്റ്റ​ർ അ​ത്ത​നാ​സ് എ​സ്‌​വി​എം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളാ​യി ഒ​ന്നു മു​ത​ൽ അ​ഞ്ചു​വ​രെ ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. 1948 ഫെ​ബ്രു​വ​രി ആ​റി​ന് രാ​ജ​പു​രം എ​എ​ൽ​പി സ്കൂ​ൾ മാ​ല​ക്ക​ല്ല് എ​ന്ന പേ​രി​ൽ സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.
1968-ൽ 20 ​വി​ദ്യാ​ർ​ഥി​ക​ളു​ണ്ടാ​യി​രു​ന്ന സ്കൂ​ളി​ൽ ഏ​കാ​ധ്യാ​പ​ക​നാ​യി പേ​രു​ക്ക​രോ​ട്ട് പി.​സി. ലൂ​ക്കോ​സാ​റും പി​ന്നീ​ട് പി.​റ്റി. മ​റി​യാ​മ്മ, പി.​റ്റി. ഉ​ല​ഹ​ന്നാ​ൻ എ​ന്നീ അ​ധ്യാ​പ​ക​രെ​യും നി​യ​മി​ച്ചു. 1962 ജൂ​ണി​ൽ യു​പി സ്കൂ​ളാ​യി ഉ​യ​ർ​ത്ത​പ്പെ​ട്ടു.

2005 യു​പി വി​ഭാ​ഗ​ത്തി​ലും തു​ട​ർ​ന്ന് എ​ൽ​പി വി​വാ​ഭ​ഗ​ത്തി​ലും ഇം​ഗ്ലീ​ഷ് മീ​ഡി​യ​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​ന​ർ നി​ർ​മി​ച്ച കെ​ട്ടി​ടം 2014 മേ​യ് ഒ​ന്പ​തി​ന് കോ​ട്ട​യം രൂ​പ​ത ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. നി​ല​വി​ൽ ഒ​ന്നു​മു​ത​ൽ ഏ​ഴു വ​രെ 23 ഡി​വി​ഷ​നു​ക​ളി​ലാ​യി 670 കു​ട്ടി​ക​ളും 26 സ്റ്റാ​ഫു​മാ​ണ് സ്കൂ​ളി​ലു​ള്ള​ത്. സ്കൂ​ൾ ഹൈ​സ്കൂളാ​യി ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​ക്കാ​രി​ലേ​ക്ക് നി​വേ​ദ​നം ന​ൽ​കി കാ​ത്തി​രി​ക്കു​ക​യാ​ണ് മാ​ല​ക്ക​ല്ല് നി​വാ​സി​ക​ളും സ​മീ​പ​വാ​സി​ക​ളും. ഭി​ന്ന​ശേ​ഷി​യു​ള്ളകു​ട്ടി​ക​ള​ട​ക്കം 670ലേ​റെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ ജി​ല്ല​യി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന യു.​പി സ്കൂ​ളി​ലൊ​ന്നാ​ണ്.

പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം 29ന്

സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ൾ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. 1947 മു​ത​ൽ സ്കൂ​ളി​ൽ പ​ഠി​ച്ച​വ​രും പ​ഠി​പ്പി​ച്ച വ​രും ഉ​ൾ​പ്പെ​ടു​ന്ന പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം 29ന് ​രാ​വി​ലെ 11നും ​അ​ധ്യാ​പ​ക സം​ഗ​മ​ം ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ന​ട​ക്കും.

സം​ഗ​മം സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ബൈ​ജു എ​ടാ​ട്ടി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ഗി​രീ​ഷ് ചോ​ല​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​പ്ത​തി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​രി​ന്‍റെ ഗൃ​ഹ​ശ്രീ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി സ്കൂ​ളി​ലെ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ വീ​ടു നി​ർ​മി​ച്ചു ന​ൽ​കും. ഇ​തി​നാ​യി സ​ർ​ക്കാ​ർ ര​ണ്ടു ല​ക്ഷം രൂ​പ​യും ബാ​ക്കി​വ​രു​ന്ന തു​ക പി​ടി​എയും അ​ധ്യാ​പ​ക​രും ക​ണ്ടെ​ത്തും.പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ബൈ​ജു എ​ടാ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ പ്ര​തി​ഭ, പ​ഞ്ചാ​യ​ത്തം​ഗം പി.​ജെ.​ജെ​നീ​ഷ്, ഏ​ബ്ര​ഹാം ക​ടു​തേ​ടി, രാ​ജു തോ​മ​സ്, സ​ന്തോ​ഷ് മാ​വേ​ലി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Loading...