കട്ടപ്പനയിൽ പെ​രു​ന്പാ​ന്പി​നേ​യും പുല്ലാനി മൂ​ർ​ഖ​നേ​യും പി​ടി​കൂ​ടി
Friday, December 15, 2017 11:52 AM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന​യി​ൽ ഇ​ന്ന​ലെ ഒ​രു മൂ​ർ​ഖ​ൻ പാ​ന്പി​നേ​യും പെ​രു​ന്പാ​ന്പി​നേ​യും പി​ടി​കൂ​ടി. വെ​ള്ള​യാം​കു​ടി നി​ർ​മ​ൽ​ജ്യോ​തി സ്കൂ​ളി​നു സ​മീ​പം മ​തി​ലി​നു​ള്ളി​ൽ ഒ​ളി​ച്ച മൂ​ർ​ഖ​ൻ പാ​ന്പി​നെ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന​യി​ലെ ഷു​ക്കൂ​ർ അ​ഗ്രോ കെ​മി​ക്ക​ൽ​സ് ഉ​ട​മ എം.​കെ. ഷു​ക്കൂ​ർ എ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ഞ്ചു​വ​യ​സ് തോ​ന്നി​ക്കു​ന്ന പാ​ന്പി​നെ വ​നം​വ​കു​പ്പി​നു കൈ​മാ​റി.
ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ട​കൂ​ടി​യ​ത്.

വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വാ​ഴ​വ​ര വാ​ക​പ്പ​ടി​യി​ൽ​നി​ന്നാ​ണ് 40 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള പൊ​രു​ന്പാ​ന്പി​നെ പി​ടി​ച്ച​ത്. റോ​ഡി​ലേ​ക്കു ചാ​ഞ്ഞു​നി​ന്ന മു​രി​ക്കി​ൽ തൂ​ങ്ങി​കി​ട​ന്ന പെ​രു​ന്പാ​ന്പ് ഏ​റെ​നേ​രം ഗ​താ​ഗ​ത ത​ട​സ​വും ഉ​ണ്ടാ​ക്കി. ഷു​ക്കൂ​ർ എ​ത്തി​യാ​ണ് പെ​രു​ന്പാ​ന്പി​നേ​യും പി​ടി​ച്ച് ചാ​ക്കി​ലാ​ക്കി വ​നം​വ​കു​പ്പി​നു കൈ​മാ​റി​യ​ത്.

പെ​രു​ന്പാ​ന്പ് ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി​യ​തോ​ടെ സ്ഥ​ല​ത്തെ​ത്തി​യ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ന്പി​നെ പി​ടി​കൂ​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി. ഷു​ക്കൂ​ർ ഇ​തു​വ​രെ ആ​യി​ര​ത്തി​ലേ​റെ പാ​ന്പു​ക​ളെ പി​ട​കൂ​ടി​യി​ട്ടു​ണ്ട്.
Loading...