ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് കട്ടപ്പനയിൽ
Friday, December 15, 2017 11:52 AM IST
ക​ട്ട​പ്പ​ന: ഇ​ടു​ക്കി ചെ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും ആ​ന​ന്ദ് ചെ​സ് അ​ക്കാ​ദ​മി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ ജി​ല്ലാ ഓ​പ്പ​ണ്‍ ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. ക​ട്ട​പ്പ​ന ആ​ന​ന്ദ് ചെ​സ് അ​ക്കാ​ദ​മി ഹാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും സ്കൂ​ൾ, കോ​ള​ജ് കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. പേ​രു​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍: 9446137410, 9447195517.

ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ട്

തൊ​ടു​പു​ഴ: ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല​യി​ലെ 141 യൂ​ണി​റ്റു​ക​ളി​ലും തു​ക സ​മാ​ഹ​രി​ക്കും. 31-ന​കം പി​രി​വ് പൂ​ർ​ത്തീ​ക​രി​ച്ച് ജ​നു​വ​രി അ​ഞ്ചി​ന​കം ജി​ല്ല ക​മ്മി​റ്റി​യി​ൽ ബ്ലോ​ക്ക​ടി​സ്ഥാ​ന​ത്തി​ൽ ഫ​ണ്ട് ഏ​ൽ​പി​ച്ച് ര​സീ​ത് കൈ​പ്പ​റ്റ​ണ​മെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​രി​യി​ൽ കൃ​ഷ്ണ​ൻ നാ​യ​ർ അ​ഭ്യ​ർ​ഥി​ച്ചു.
Loading...