ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ പ്രാഥമിക അ​ന്വേ​ഷ​ണ​ത്തി​നു​ത്ത​ര​വ്
Friday, December 15, 2017 11:52 AM IST
തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് വി​വി​ധ പ​ദ്ധ​തി​ക​ളി​ലൂ​ടെ കോ​ടി​ക​ൾ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ് ന​ൽ​കി​യ പ​രാ​തി​യെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ൻ​സ് ജ​ഡ്ജി ബി. ​ക​ലാം​പാ​ഷ ഉ​ത്ത​ര​വി​ട്ടു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​മ്മി​റ്റി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ ന​ട​​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് നോ​ബി​ൾ ജോ​സ​ഫ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് അ​ഞ്ചു മു​ത​ൽ 10-ാം ക്ലാ​സ് വ​രെ മി​ക​ച്ച വി​ദ്യാ​ഭ്യാ​സം ന​ൽ​കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ബെ​റ്റ​ർ എ​ഡ്യു​ക്കേ​ഷ​ൻ പ​ദ്ധ​തി സ്വ​ന്തം സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കി​യ​തു വ​ഴി ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് നോ​ബി​ൾ ജോ​സ​ഫ് ആ​രോ​പി​ച്ചു.
കൂ​ടാ​തെ പ​ർ​ച്ചേ​സ് ക​മ്മി​റ്റി ചേ​രാ​തെ ക​മ്മി​റ്റി കൂ​ടി​യ​താ​യി കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ ത​ട്ടി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ 11, ഈ​വ​ർ​ഷം ജ​നു​വ​രി 12, ഫെ​ബ്രു​വ​രി 10, 23 തീ​യ​തി​ക​ളി​ൽ പ​ർ​ച്ചേ​സ് ക​മ്മി​റ്റി കൂ​ടി​യ​താ​യി വ്യ​ജ രേ​ഖ ച​മ​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു കി​ട്ടി​യി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ഫ​ർ​ണി​ച്ച​റു​ക​ളും ഇ​ല​ക​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളും ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്ക വാ​ങ്ങി​യ​തി​ലും നി​യ​മം പാ​ലി​ക്കാ​തെ പ്ര​സി​ഡ​ന്‍റി​ന്‍റെ ഇ​ഷ്ട​പ്ര​കാ​രം ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര വാ​ഹ​നം വാ​ങ്ങി ന​ൽ​കി​യ​തി​ൽ ക​ന്പ​നി വി​ല​യേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക കൊ​ടു​ത്ത് നി​ര​ത്തി​ൽ നി​രോ​ധി​ച്ചി​രി​ക്കു​ന്ന വാ​ഹ​നം ന​ൽ​കി 15 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യും ആ​രോ​പി​ച്ചു. ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ വ​നി​ത വാ​ർ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി 1.42 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​തു​ക​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ടെ​ണ്ട​ർ തു​ക 1.20 കോ​ടി​യാ​യി കു​റ​യ്ക്കു​ക​യും ഇ​തി​ലൂ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് 22 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി. ഇ​തി​നു പു​റ​മെ പ്ര​സി​ഡ​ന്‍റി​ന്‍റെ ബ​ന്ധു​വി​നെ ഉ​പ​യോ​ഗി​ച്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തി​യ​തി​ന്‍റെ ഫ​ല​മാ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യി.
വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ൾ സ​ഹി​ത​മാ​ണ് വി​ജി​ല​ൻ​സി​നെ സ​മീ​പി​ച്ച​തെ​ന്ന് നോ​ബി​ൾ ജോ​സ​ഫ് പ​റ​ഞ്ഞു. 2018 ഫെ​ബ്രു​വ​രി 26 ന​കം റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഇ​ടു​ക്കി വി​ജി​ല​ൻ​സ് ആ​ന്‍റ് ആ​ന്‍റി ക​റ​പ്ഷ​ൻ ഡി​വൈ​എ​സ്പി​യോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.
Loading...