സി​പി​ഐ ജി​ല്ല കൗ​ണ്‍​സി​ലി​ൽ സി​പി​എ​മ്മി​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം
Friday, December 15, 2017 11:52 AM IST
തൊ​ടു​പു​ഴ: സി​പി​ഐ ജി​ല്ല കൗ​ണ്‍​സി​ലി​ൽ സി​പി​എ​മ്മി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​നം. ജോ​യ്സ് ജോ​ർ​ജ് എം​പി​യു​ടെ പ​ട്ട​യം റ​ദ്ദാ​ക്കി​യ​ത് സി​പി​ഐ ജി​ല്ലാ നേ​ത്യ​ത്വം കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നും പ്ര​തി​ഫ​ലം വാ​ങ്ങി​ച്ചു​കൊ​ണ്ടാ​ണെ​ന്ന മ​ന്ത്രി എം.​എം മ​ണി​യു​ടെ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് സി​പി​എം നേ​ത്യ​ത്വ​വും എം​പി​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന​വം​ബ​ർ 26-നാ​ണ് വൈ​ദ്യു​തി മ​ന്ത്രി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗ​വു​മാ​യ എം.​എം. മ​ണി സി​പി​ഐ​ക്കെ​തി​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. രാ​ഷ്‌ട്രീയ എ​തി​രാ​ളി​ക​ൾ​പോ​ലും പ​റ​യാ​ത്ത കാ​ര്യ​മാ​ണ് മ​ന്ത്രി പ​റ​ഞ്ഞ​ത്. ആ​രോ​പ​ണം തെ​ളി​യി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം പ​രാ​മ​ർ​ശം പി​ൻ​വ​ലി​ച്ച് ഖേ​ദം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു​വ​രെ മ​ണി​യോ, സി​പി​എ​മ്മോ എം​പി​യോ ഇ​തു​സം​ബ​ന്ധി​ച്ച് ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല.
ഭൂ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​മ്മ​റ്റി ച​ർ​ച്ച​ചെ​യ്ത് തീ​രു​മാ​നി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ന​ട​പ​ടി​ക​ളാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ലൊ​ക്കെ സി​പി​ഐ​യെ ജ​ന​മ​ധ്യ​ത്തി​ൽ താ​റ​ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ സി​പി​എം തു​ട​ർ​ച്ച​യാ​യി ന​ട​ത്തി​വ​രി​ക​യാ​ണ്. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ണി​യു​ടെ നെ​റി​കെ​ട്ട ആ​രോ​പ​ണ​മെ​ന്നും സി​പി​ഐ പ്ര​മേ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Loading...