നാ​ടി​നെ മു​ൾ​മു​ന​യി​ലാ​ക്കി മു​ട്ട​ത്ത് രാ​ഷ്ട്രീയ സം​ഘ​ർ​ഷം
Friday, December 15, 2017 11:52 AM IST
മു​ട്ടം: യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ന് കു​ത്തേ​റ്റ​തി​നെ തു​ട​ർ​ന്ന് മു​ട്ട​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ നി​ല നി​ൽ​ക്കു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​നീ​ഷ്, ഫ്രാ​ൻ​സീ​സ്, ശ്രീ​ജി​ത്ത്, പ്ര​വീ​ണ്‍, എ​ന്നി​വ​രു​ടെ​യും സി​പി​എ​മ്മി​ന്‍റെ ക​ണ്ടാ​ല​റി​യാ​വു​ന്ന 10 പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലും പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ട​യ​ത്തൂ​ർ ശ​രം​കു​ത്തി വാ​ഴ​യി​ൽ വി.​കെ. ര​ഞ്ജി​ത്തി (29) നാ​ണു കു​ത്തേ​റ്റ​ത്. ഇ​യാ​ൾ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ.് ത​ന്നെ കു​ത്തി​പ​രി​ക്കേ​ൽ​പി​ക്കു​ക​യ്ാ​യി​രു​ന്നെ​ന്ന ര​ഞ്ജി​ത്ത് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ര​ഞ്ജി​ത്തി​നു കു​ത്തു​കി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ബി ​ജെ പി ​പ്ര​വ​ർ​ത്ത​ക​ർ സി​പി​എം ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി ഓ​ഫീ​സ് പ​രി​സ​ര​ത്തെ കൊ​ടി​മ​ര​വും മ​റ്റും ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി എ​ൻ.​എ​ൻ പ്ര​സാ​ദി​ന്‍റെ​യും, കാ​ഞ്ഞാ​ർ സി ​ഐ മാ​ത്യു ജോ​ർ​ജി​ന്‍റെ​യും നേ​ത്യ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ, കാ​ഞ്ഞാ​ർ, മു​ട്ടം, ക​രി​ങ്കു​ന്നം, കു​ള​മാ​വ് തു​ട​ങ്ങി​യ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നു​മു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ പി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. ഏ​താ​നും നാ​ളു​ക​ളാ​യി മു​ട്ട​ത്തും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും, പാ​ർ​ട്ടി- യു​വ​ജ​ന- വി​ദ്യാ​ർ​ഥി വി​ഭാ​ഗ​ങ്ങ​ളു​ടെ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മു​ട്ടം എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​ന്ത​രം സം​ഘ​ർ​ഷ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. നി​സാ​ര​കാ​ര്യ​ങ്ങ​ളി​ൽ തു​ട​ങ്ങി വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ എ​ത്തു​ന്ന​താ​ണ് ഇ​വി​ടെ ഉ​ണ്ടാ​കു​ന്ന കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളും. ഇ​ന്ന​ലെ വൈ​കി​ട്ടു ഇ​രു കൂ​ട്ട​രു​ടെ​യും നേ​ത്യ​ത്വ​ത്തി​ൽ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് വി​വ​ര​ത്തെ തു​ട​ർ​ന്നു വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്ത് ക്യാ​ന്പ് ചെ​യ്ത​ത്. പോ​ലീ​സി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​തു​ട​ർ​ന്നാ​ണ് പ്ര​ക​ട​നം ഒ​ഴി​വാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. സം​ഘ​ർ​ഷം പ​തി​വാ​യ​തി​നാ​ൽ ജ​ന​ങ്ങ​ളും ഭീ​തി​യി​ലാ​ണ്. ഏ​തു സ​മ​യ​ത്താ​ണ് അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്നു അ​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, ക​ഞ്ചാ​വ് തു​ട​ങ്ങി​യ ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ൾ​ക്കു അ​ടി​മ​ക​ളാ​കു​ന്ന യു​വ​ജ​ന​ങ്ങ​ളാ​ണ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ന്ന​തെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. മു​ട്ട​ത്തും പ​രി​സ​ര പ്ര​ദേ​ശ​ത്തും തു​ട​ർ​ച്ച​യാ​യി അ​ര​ങ്ങേ​റു​ന്ന രാ​ഷ്ടീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ നാ​ട്ടു​കാ​രെ മു​ൾ മു​ന​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​രു​ടെ ജീ​വ​നു സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നും വ​ർ​ധി​ച്ചു വ​രു​ന്ന സം​ഘ​ർ​ഷ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും, രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ശ്ര​മി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു .
Loading...