കെസിവൈഎം മൈ​ക്രോ ഷോ​ർട്ട് ഫി​ലിം മ​ത്സ​രം
Friday, December 15, 2017 11:57 AM IST
തൊ​ടു​പു​ഴ: ജാ​തി മ​ത​ഭേ​ദ​മ​ന്യേ കോ​ത​മം​ഗ​ലം രൂ​പ​താ അ​തി​ർ​ത്തി​ക്കു​ള്ളി​ലെ എ​ല്ലാ യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി കെ​സി​വൈ​എം യു​വ​ദീ​പ്തി തൊ​ടു​പു​ഴ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് വി​ഷ്വ​ൽ​സ് മൈ​ക്രോ ഷോർ​ട്ട് ഫി​ലിം മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ക്രി​സ്മ​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഷോർ​ട്ട് ഫി​ലിം നി​ർ​മി​ക്ക​ണം. സി​നി​മ സം​വി​ധാ​യ​ക​ൻ ലി​ജോ ജോ​സ് പ​ള്ളി​ശേ​രി​യാ​ണ് വി​ധി ക​ർ​ത്താ​വ്. 10000, 7500, 5000 എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​നം. ജ​ന​പ്രീ​തി നേ​ടി​യ ഷോ​ട്ട് ഫി​ലി​മി​ന് 5000 രൂ​പ പ്ര​ത്യേ​ക സ​മ്മാ​ന​വും ന​ൽ​കും. എ​ൻ​ട്രി​ക​ൾ ജ​നു​വ​രി 15നു ​മു​ന്പാ​യി xmasvisuals2017@gmail.com എ​ന്ന അ​ഡ്ര​സി​ൽ അ​യ​ക്ക​ണം. ഫോ​ണ്‍: 9307836848. 8411914675.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

തൊ​ടു​പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല സ്രെ​ക്ര​ട്ട​റി​യും കൃ​ഷി വ​കു​പ്പ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​മാ​യി​രു​ന്ന ഇ.​കെ പു​രു​ഷോ​ത്ത​മ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്നു മൂ​ന്നി​ന് തൊ​ടു​പു​ഴ അ​ർ​ബ​ൻ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കും. കെ ​ജി​ഒ​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം ദീ​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ന്യ​മാ​കു​ന്ന പൊ​തു ഇ​ട​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ എ​ൻ. സ​നി​ൽ ബാ​ബു പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി.​കെ സു​ഭാ​ഷ്, ടി.​എം ഹാ​ജി​റ, എ. ​ഷാ​ജ​ഹാ​ൻ, സി.​ബി ഹ​രി കൃ​ഷ്ണ​ൻ, എം.​ആ​ർ ര​ജ​നി, പി.​എം നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Loading...