അ​ണ​ക്ക​ര​യി​ൽ ഇ​ന്ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യ​ന്പ്
Friday, December 15, 2017 11:57 AM IST
അ​ണ​ക്ക​ര: ത​ണ​ൽ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യ​ന്പ് ഇ​ന്ന് അ​ണ​ക്ക​ര സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്.

ദേ​ശീ​യ ഉൗ​ർ​ജ​സം​ര​ക്ഷ​ണ റാ​ലി

ക​ട്ട​പ്പ​ന: എ​ന​ർ​ജി മാ​നേ​ജ്മ​ന്‍റ് സെ​ന്‍റ​ർ കേ​ര​ള​യു​ടെ​യും സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെവ​ല​പ്മെ​ന്‍റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഹൈ​റേ​ഞ്ച് ഡ​വ​ല​പ്മ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉൗ​ർ​ജ​സം​ര​ക്ഷ​ണ ദി​നം ആ​ച​രി​ച്ചു. വെ​ള്ള​ത്തു​വ​ൽ പ​ഞ്ചാ​യ​ത്തി​ലെ കു​ഞ്ചി​ത്ത​ണ്ണി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​ർ​ഡ് മെ​ന്പ​ർ ശോ​ഭ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബി​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് വ​ർ​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹൈ​റേ​ഞ്ച് ഡെവ​ല​പ്മ​ന്‍റ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ആ​നി​മേ​റ്റ​ർ മേ​രി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന ഉൗ​ർ​ജ​സം​ര​ക്ഷ​ണ റാ​ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു.
Loading...