ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​സ്റ്റി​ക് എ​ക്സ്ചേ​ഞ്ച് കൗ​ണ്ട​ർ ആ​രം​ഭി​ച്ചു ‌
Friday, December 15, 2017 12:25 PM IST
‌പ​ത്ത​നം​തി​ട്ട: മി​ഷ​ൻ ഗ്രീ​ൻ ശ​ബ​രി​മ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും പ​ത്ത​നം​തി​ട്ട ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ റ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​സ്റ്റി​ക് എ​ക്സ്ചേ​ഞ്ച് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട​റി​ൽ തീ​ർ​ഥാ​ട​ക​ർ​ക്ക് അ​വ​രു​ടെ കൈ​വ​ശ​മു​ള്ള പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ ന​ൽ​കി പ​ക​രം സൗ​ജ​ന്യ​മാ​യി തു​ണി​സ​ഞ്ചി ക​ര​സ്ഥ​മാ​ക്കാം.
പ​ന്പ​യി​ൽ തു​ണി നി​ക്ഷേ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള ബാ​ധ​വ​ത്ക​ര​ണ സ​ന്ദേ​ശ​ങ്ങ​ൾ, ശ​ബ​രി​മ​ല​യി​ലെ പൂ​ജാ സ​മ​യം, മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ ആ​ലേ​ഖ​നം ചെ​യ്ത് അ​ഞ്ച് ഭാ​ഷ​ക​ളി​ൽ ത​യാ​റാ​ക്കി​യി​ട്ടു​ള്ള പോ​ക്ക​റ്റ് കാ​ർ​ഡു​ക​ളു​ടെ വി​ത​ര​ണ​വും കൗ​ണ്ട​റി​ൽ ആ​രം​ഭി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളും കൗ​ണ്ട റി​ലൂ​ടെ ന​ൽ​കു​ന്നു​ണ്ട്. ‌‌