വ​ഴി​യ​രി​കി​ൽ ഒ​റ്റ​പ്പെ​ട്ട അ​മ്മ​യ്ക്ക് സം​ര​ക്ഷ​ണ​മൊ​രു​ക്കി ജ​ന​മൈ​ത്രി പോ​ലീ​സ്
Friday, December 15, 2017 12:25 PM IST
അ​ടൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം നെ​ല്ലി​മു​ക​ൾ ജം​ഗ്ഷ​നു സ​മി​പം പു​ല​ർ​ച്ചെ ഒ​ന്ന​ര​യ്ക്ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ടൂ​ർ പോ​ലീ​സ് ക​ണ്ടെ​ത്തി അ​ടൂ​ർ മ​ഹാ​ത്മ​ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച രോ​ഗാ​വ​സ്ഥ​യി​ലു​ള്ള ശാ​ന്ത​മ്മ​യെ മ​ക്ക​ൾ വ​ന്ന് കൂ​ട്ടി​കൊ​ണ്ടു പോ​യി. എ​സ്ഐ ടി.​കെ.​സെ​ന്തി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് നെ​ല്ലി​മു​ക​ൾ സ്വ​ദേ​ശി​യാ​യ ശാ​ന്ത​മ്മ​യെ നെ​ല്ലി​മു​ക​ൾ പ​രി​സ​ര​ത്ത് ക​ണ്ടെ​ത്തി​യ​ത്. കാ​ണാ​താ​യ ശാ​ന്ത​മ്മ​യെ മ​ക്ക​ൾ ര​ണ്ടു ദി​വ​സ​മാ​യി തെ​ര​ഞ്ഞു​വ​രി​ക​യാ​യി​രു​ന്നു.​വെ​ള്ളി​യാ​ഴ്ച മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​ത്ര​ത്തോ​ടു കൂ​ടി പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ക​ണ്ട മ​ഹാ​ത്മ അ​ധി​കൃ​ത​ർ എ​സ്ഐ സെ​ന്തി​ൽ കു​മാ​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് മ​ക്ക​ളെ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് മ​ഹാ​ത്മ​മ​യി​ൽ എ​ത്തി അ​മ്മ​യെ ഏ​റ്റെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.
Loading...