യുവാവ് വീ​ട്ടു​വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ
Friday, December 15, 2017 12:26 PM IST
ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ​രി​യാ​രം ഔ​ഷ​ധി​ക്ക് സ​മീ​പം പേ​രോ​ല്‍ റോ​ഡി​ലെ ഒ​രു വീ​ട്ടു​വ​രാ​ന്ത​യി​ല്‍ വി​ഷം അ​ക​ത്തു​ചെ​ന്ന് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ക്കം കു​മാ​ര​നെ​ല്ലൂ​രി​ലെ മാ​ന്ത​റ നാ​രാ​യ​ണ​ന്‍റെ മ​ക​ന്‍ എം.​നി​തീ​ഷി​നെ (26)യാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​റാ​ണ് നി​തീ​ഷ്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: നി​തീ​ഷ് ന​ടു​വേ​ദ​ന​യ്ക്ക് വ​യ​നാ​ട് കാ​ട്ടി​ക്കു​ള​ത്തെ ആ​ദി​വാ​സി വൈ​ദ്യ​രു​ടെ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി ഏ​ഴു മാ​സ​മാ​യി കാ​ട്ടി​ക്കു​ള​ത്തെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കു​ക​യാ​ണ്. ഈ ​സ​മ​യ​ത്ത് പ​രി​യാ​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യും അ​മ്മ​യോ​ടൊ​പ്പം ന​ടു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ​യ്ക്കാ​യി ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. തൊ​ട്ട​ടു​ത്ത ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍ താ​മ​സി​ച്ച യു​വ​തി​യു​മാ​യു​ള്ള അ​ന്ന​ത്തെ പ​രി​ച​യം വ​ച്ചാ​ണ് നി​തീ​ഷ് പ​രി​യാ​ര​ത്തേ​ക്ക് വ​ന്ന​തെ​ന്ന് ക​രു​തു​ന്നു. യു​വ​തി ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ത​ന്നെ കാ​ട്ടി​ക്കു​ള​ത്തേ​ക്ക് പോ​യി​രു​ന്നു. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് സൗ​ദി​യി​ലാ​ണ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ പ്ല​സ്ടു​വി​ന് പ​ഠി​ക്കു​ന്ന മ​ക​ന്‍ സ്കൂ​ള്‍ വി​ട്ട് വ​ന്ന​പ്പോ​ഴാ​ണ് വ​രാ​ന്ത​യി​ല്‍ ഒ​രാ​ള്‍ കി​ട​ക്കു​ന്ന​തു ക​ണ്ട് ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ച​ത്. സ​മീ​പ​ത്ത് വി​ഷം ക​ഴി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ട​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ‌ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രി​യാ​രം എ​സ്ഐ ര​മേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഐ​ഡ​ന്‍റി​റ്റി കാ​ര്‍​ഡി​ല്‍​നി​ന്നാ​ണ് മ​രി​ച്ച​ത് നി​തീ​ഷാ​ണെ​ന്നു മ​ന​സി​ലാ​യ​ത്.

പോ​ലീ​സ് വി​വ​ര​മ​റി​യി​ച്ച​ത് പ്ര​കാ​രം ബ​ന്ധു​ക്ക​ള്‍ പ​രി​യാ​ര​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
Loading...