എ​ന്നു​തീ​രും ഈ ​ദു​രി​ത യാ​ത്ര
Friday, December 15, 2017 3:18 PM IST
ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര​ത്തെ പ്ര​ധാ​ന റോ​ഡാ​യ പ​യ്യാ​വൂ​ര്‍-​കു​ന്ന​ത്തൂ​ര്‍ റോ​ഡി​നോ​ട് അ​ധി​കൃ​തർ​ക്ക് എ​ന്നും അ​വ​ഗ​ണ​ന. പി​ഡ​ബ്ല്യു​ഡി​യു​ടെ കീ​ഴി​ലു​ള്ള റോ​ഡ് വീ​തി​ക്കുറ​വും അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ളും ചെ​ങ്കു​ത്താ​യ ക​യ​റ്റ​ങ്ങ​ളും കാ​ര​ണം എ​ന്നും അ​പ​ക​ട​ഭീ​തി​യു​യ​ർ​ത്തു​ന്ന​താ​ണ്. നാ​ളെ മു​ത​ല്‍ കു​ന്ന​ത്തൂ​ര്‍​പാ​ടി​യി​ല്‍ ഉ​ത്സ​വം ആ​രം​ഭി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന തി​ര​ക്കു​മൂ​ലം യാ​ത്ര ദു​രി​ത​യാ​ത്ര​യാ​കു​മെ​ന്ന് ഉ​റ​പ്പ്.
കുന്നത്തൂർ പാടിയിലേക്ക്‍ ദൂ​രദേ​ശ​ങ്ങ​ളി​ല്‍​നി​ന്നു​പോ​ലും കു​ന്ന​ത്തൂ​രി​ലേ​ക്കു വി​ശ്വാ​സി​ക​ള്‍ എ​ത്താ​റു​ണ്ട്. ത​ക​ർ​ന്ന റോ​ഡും സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ ഇ​ല്ലാ​ത്ത​തും രാ​ത്രി​യാ​ത്ര അ​പ​ക​ട​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കും. ഒ​രു വാ​ഹ​ന​ത്തി​ന് ക​ഷ്ടി​ച്ചു പോ​കാ​നു​ള്ള ഈ ​റോ​ഡി​ൽ ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ള​യമാ​ണ്. 10 ഓ​ളം ബ​സ് സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും മി​ക്ക​പ്പോ​ഴും റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​മൂ​ലം ട്രി​പ്പ് മു​ട​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.
വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ കാ​ഞ്ഞി​ര​ക്കൊ​ല്ലി​യി​ലേ​ക്കും പാ​ടാംക​വ​ല മ​ദ​ര്‍​ തെ​രേ​സ തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കും എ​ത്തി​ച്ചേ​രു​ന്ന പ്ര​ധാ​ന പാ​ത​യാ​ണി​ത്. ‌
റോ​ഡ​രി​കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക്വാ​റി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കി​യ​ത​ല്ലാ​തെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടി​ല്ല. ഇ​ത് പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്.
Loading...