പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ൽ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ന​ട​പ​ടി
Friday, December 15, 2017 3:20 PM IST
പ​യ്യ​ന്നൂ​ര്‍: അ​ടു​ത്ത​ടു​ത്ത് ര​ണ്ട് കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ന്ന പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ന​ട​പ​ടി. റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ മു​ഴു​വ​ന്‍ സ​മ​യ സേ​വ​ന​വും റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി 16 നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് പൂ​ര്‍​ത്തി​യാ​കു​ന്ന​ത്.
പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫി​ന്‍റെ സേ​വ​നം പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​തി​നെ തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫ് ക്യാ​മ്പ് ഓ​ഫീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.​
ഒ​ടു​വി​ല്‍ ഇ​വ​ര്‍​ക്കാ​യി കം​ഫ​ര്‍​ട്ട് സ്‌​റ്റേ​ഷ​ന്‍ നി​ര്‍​മി​ച്ച് ന​ല്‍​കാ​ന്‍ റെ​യി​ല്‍​വേ ത​ന്നെ മു​ന്നോ​ട്ടു​വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ റെ​യി​ല്‍​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ മു​ഴു​വ​ന്‍​സ​മ​യ സേ​വ​ന​വും പ​യ്യ​ന്നൂ​രി​ൽ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ ആ​ര്‍​പി​എ​ഫ് തീ​രു​മാ​നി​ച്ച​ത്.
സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നും ന​ട​പ​ടി​യാ​രം​ഭി​ച്ചു. ​
ആ​ര്‍​പി​എ​ഫി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​യ്ക്കാ​യി മു​റി സ​ജ്ജീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.​ നി​ര്‍​ഭ​യ പ​ദ്ധ​തി​യി​ല്‍ നി​ന്നാ​ണ് നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വു​ക​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്.​പ​തി​നാ​റ് കാ​മ​റ​ക​ളാ​ണ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി സ്ഥാ​പി​ക്കു​ന്ന​ത്.