ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കൂ​ടി
Friday, December 15, 2017 3:20 PM IST
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ൾ കൂ​ടി ആ​രം​ഭി​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ എം​എ​ൽ​എ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​യാ​ലി​സി​സ് യൂ​ണി​റ്റു​ക​ളു​ടെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും സ​മ​ർ​പ്പ​ണം 18ന് ​രാ​വി​ലെ 9.30ന് ​ന​ട​ക്കും. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​കെ.​ശ്രീ​മ​തി എം​പി, മേ​യ​ർ ഇ.​പി. ല​ത, ക​ണ്ണൂ​ർ ക​ന്‍റോ​ൺ​മെ​ന്‍റ് ബോ​ർ​ഡ് വൈ​സ് പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ പി. ​പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ലാ ആ​ശു​പ​ത്രി നി​ല​വി​ൽ മൂ​ന്നു ഷി​ഫ്റ്റു​ക​ളാ​യി ഡ​യാ​ലി​സി​സ് ന​ട​ത്തി​വ​രു​ന്നു​ണ്ട്. 300 ഓ​ളം രോ​ഗി​ക​ൾ ഡ​യാ​ലി​സി​സി​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പു​തി​യ ര​ണ്ട് ഡ​യാ​ലി​സി​സ് യ​ന്ത്ര​ങ്ങ​ൾ കൂ​ടി സ്ഥാ​പി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ പേ​ർ​ക്ക് സേ​വ​നം ല​ഭ്യ​മാ​കും.
Loading...