പോ​ലീ​സി​നെ ആ​ക്ര​മി​ച്ച പി​ടി​ച്ചു​പ​റി​ക്കേസി​ലെ പ്ര​തി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
Friday, December 15, 2017 3:21 PM IST
പ​യ്യ​ന്നൂ​ര്‍: കോ​ടതിയി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ കൊ​ണ്ടു​വ​ന്ന പി​ടി​ച്ചു​പ​റി​ക്കേ​സി​ലെ പ്ര​തി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കാ​വ​ല്‍​പോ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്. താ​മ​ര​ശേ​രി കൊ​ട​വൂ​ര്‍ ത​ച്ചം​പൊ​യി​ലി​ലെ കൂ​ര​പൊ​യി​ല്‍ മു​ഹ​മ്മ​ദ് നി​സാ​റി(25)​നെ​തി​രെ​യാ​ണ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.
വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ പ​യ്യ​ന്നൂ​ര്‍ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക്ക് മു​ന്നി​ലെ റോ​ഡി​ലാ​ണ് സം​ഭ​വം.
ക​ഴി​ഞ്ഞ​വ​ര്‍​ഷം വെ​ള്ളൂ​രി​ലെ വീ​ട്ട​മ്മ​യു​ടെ മാ​ല​പൊ​ട്ടി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യി ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ വി​ചാ​ര​ണ​യ്ക്കാ​യി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു.
സാ​ക്ഷി​പ​റ​യാ​നെ​ത്തി​യ പ​രാ​തി​ക്കാ​രി​യേ​യും പ​യ്യ​ന്നൂ​ര്‍ സി​ഐ​യേ​യും പ്ര​തി അ​സ​ഭ്യം പ​റ​യു​ന്ന​ത് കാ​വ​ല്‍ ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട പ​യ്യാ​വൂ​ര്‍ പോ​ലീ​സി​ലെ സീ​നി​യ​ര്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജീ​വ​ന്‍ (43)ത​ട​ഞ്ഞു. ഇ​തി​നെ തു​ട​ർ​ന്ന് പ്ര​തി രാ​ജീ​വ​നെ ത​ള്ളി​ത്താ​ഴെ​യി​ട്ട് ഇ​ന്‍റ​ർ ലോ​ക്കി​ന്‍റെ ക​ഷണം​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.​
കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു പോ​ലീ​സു​കാ​രോ​ടി​യെ​ത്തി​യാ​ണ് മു​ഹ​മ്മ​ദ് നി​സാ​റി​നെ കീ​ഴപ്പെ​ടു​ത്തി​യ​ത്. ​ഈ സം​ഭ​വ​ത്തി​ലാ​ണ് പ്ര​തി​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​ത്.