നി​ഫ്റ്റ് ക്രാ​ഫ്റ്റ് ബ​സാ​ർ ഇ​ന്നും നാ​ളെ​യും
Friday, December 15, 2017 3:22 PM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ാങ്ങാ​ട്ടുപ​റ​ന്പി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി (നി​ഫ്റ്റ്) ക്രാ​ഫ്റ്റ് ബ​സാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​ന്നും നാ​ളെ​യും ക​ണ്ണൂ​ർ ചേം​ബ​ർ ഹാ​ളി​ൽ ന​ട​ക്കു​ന്ന ക്രാ​ഫ്റ്റ് ബ​സാ​ർ ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​ടി. അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കൈ​ത്ത​റി, വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​മാ​ണ് ക്രാ​ഫ്റ്റ് ബ​സാ​റി​ലു​ണ്ടാ​വു​ക. കൈ​ത്ത​റി രം​ഗ​ത്ത് നി​ന്ന് മൊ​ഴാ​റ ഹാ​ൻ​ഡ്‌​ലൂം കാ​ഞ്ഞി​രോ​ട് ഹാ​ൻ​ഡ്‌​ലൂം, കൂ​ത്തു​പ​റ​ന്പ് ഹാ​ൻ​ഡ് ലൂം, ​പ​റ​വൂ​ർ ഹാ​ൻ​ഡ് ലൂം, ​ചി​റ്റൂ​ർ ഹാ​ൻ​ഡ് ലൂം ​എ​ന്നീ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​പ​ണ​ന​വും ന​ട​ക്കും. ഇ​തോ​ടൊ​പ്പം വാ​ഴ​നാ​ര് കൊ​ണ്ടു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ബ​നാ​ന ഫൈ​ബ​ർ ക്രാ​ഫ്റ്റ്, മു​ള ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന വ​യ​നാ​ട്ടി​ലെ ഉ​റ​വ് ബാം​ബു ക്രാ​ഫ്റ്റ് എ​ന്നി​വ​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ര​കൗ​ശ​ല വി​ദ​ഗ്ധ​രു​ടെ വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നു കൂ​ടി​യാ​ണ് ക്രാ​ഫ്റ്റ് ബ​സാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് നി​ഫ്റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ജി. ​ര​മേ​ഷ് ബാ​ബു, അ​സി. പ്ര​ഫ. അ​ഭി​ലാ​ഷ് ബാ​ല​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Loading...