ബേ​ഡ​കം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​നു​വ​രി 11ന്
Saturday, December 16, 2017 3:14 PM IST
കാ​സ​ർ​ഗോ​ഡ്: കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ ബേ​ഡ​കം പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ വാ​ർ​ഡി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 2018 ജ​നു​വ​രി 11ന് ​ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​തീ​യ​തി 23 ആ​ണ്. പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന 26ന് ​ന​ട​ത്തും. 28വ​രെ സ്ഥാ​നാ​ർ​ത്ഥി​ത്വം പി​ൻ​വ​ലി​ക്കാം. ജ​നു​വ​രി 11ന് ​രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും.

ജ​നു​വ​രി 12ന് ​രാ​വി​ലെ 10 മു​ത​ൽ വോ​ട്ടെ​ണ്ണും. എ​ഡി​എം എ​ൻ. ദേ​വീ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ.​ജ​യ​ല​ക്ഷ്മി, വ​ര​ണാ​ധി​കാ​രി, ഉ​പ​വ​ര​ണാ​ധി​കാ​രി, തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ർ പ​ങ്കെ​ടു​ത്തു.