തുല്യതാ പരീക്ഷയെഴുതാൻ ദന്പതിമാരും തടവുകാരും
Saturday, December 16, 2017 3:14 PM IST
ചെ​റു​വ​ത്തൂ​ർ: ഏ​ഴാം ക്ലാസിൽ തു​ല്യ​താ പ​രീ​ക്ഷയിൽവി​ജ​യം ഉ​റ​പ്പി​ക്കാ​ൻ തു​റ​ന്ന ജ​യി​ലി​ലെ ത​ട​വു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ദ​ന്പ​തി​മാ​രും എത്തി. സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നടത്തിയ പരീക്ഷയിൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാണ് പ​രീ​ക്ഷ​യെ​ഴുതി​യ​ത്.

ബ​ളാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ര​വി- ശ്രീ​ജ ദ​ന്പ​തി​ക​ളും, പ​ഞ്ചാ​യ​ത്തം​ഗം കെ.​എം. അ​ബ്ദു​ൾ ഖാ​ദ​ർ ഉ​ൾ​പ്പെ​ടെ ചെ​റു​വ​ത്തൂ​ർ കൊ​വ്വ​ൽ എ​യു​പി സ്കൂ​ളി​ൽ 45 പേ​രാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി,സാ​മൂ​ഹ്യപാഠം, സ​യ​ൻ​സ്,ഗ​ണി​തം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ​രീ​ക്ഷ. ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലെ പ​ഠി​താ​ക്ക​ളും പ​രീ​ക്ഷ​യെ​ഴു​തി. ഏ​ഴാം ക്ലാസ് തു​ല്യ​താ പ​രീ​ക്ഷ​യു​ടെ നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് വി.​പി. ജാ​ന​കി നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക പി.​ഉ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ൻ, കെ. ​രാ​ഘ​വ​ൻ, കെ.​കെ. നാ​യ​ർ, ടി.​വി.​പ്രീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.